സംഭവബഹുലം ചിത്തിര ആട്ടത്തിരുനാൾ; ശബരിമലയിൽ ഇന്ന്

sabarimalayil-innu
SHARE

ചിത്തിര ആട്ടത്തിരുനാള്‍ പൂജകള്‍ക്കായി ശബരിമല നട  തുറന്നു. വനിതാ പൊലീസ് സേനയെയും കമാന്‍ഡോകളെയും അര്‍ധസൈനികരെയും വിന്യസിച്ച്  കനത്തസുരക്ഷയിലാണ് ശബരിമല സന്നിധാനം. ചൊവ്വാഴ്ച രാത്രി പത്തരയ്ക്ക് നട അടക്കും.

വൈകിട്ട്  നാല് അന്‍പത്തിയഞ്ചിനാണ് തന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തി എ.വി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയും ചേര്‍ന്ന്   നട തുറന്നത്.   ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചുമണിക്ക് നട തുറന്ന്  ചിത്തിര ആട്ടത്തിരുനാള്‍ പൂജകള്‍ നടക്കും. വന്‍തോതിലില്ലെങ്കിലും സന്നിധാനത്ത് ഭക്തരുടെ തിരക്കുണ്ട്. ചരിത്രത്തിലാദ്യമായാണ് സന്നിധാനത്ത് സുരക്ഷയ്ക്കായി വനിതാസേനയെ നിയോഗിച്ചത്. അന്‍പതു വയസുകഴിഞ്ഞ 15പേരുടെ സംഘമാണ് സന്നിധാനത്തെത്തിയത്. ഇവരെ സോപാനത്തും പതിനെട്ടാം പടിക്കു മുകളിലുമായി വിന്യസിച്ചു.

MORE IN SPECIAL PROGRAMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.