ബിഗ് ക്യു ചാലഞ്ച്; നാട്ടുകാരിക്ക് വീടുവയ്ക്കാന്‍ വാസിം ദുരിതാശ്വാസ നിധിക്കായി രാഹുലും നേർക്കുനേർ

big-q-challenge
SHARE

നാട്ടുകാരിക്ക് വീടുണ്ടാക്കാനുള്ള പണം കണ്ടെത്താന്‍ മുഹമ്മദ് വാസിം എത്തുമ്പോള്‍ എതിരാളി  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനുള്ള പണം തേടിയെത്തുന്ന രാഹുല്‍ പ്രേമന്‍.  മലപ്പുറം അടക്കക്കുണ്ട് എച്ച്എസ്എസ് വിദ്യാര്‍ഥിയാണ്  മുഹമ്മദ് വാസിം. കണ്ണൂര്‍ ഭാരതീയ വിദ്യാഭവനില്‍ നിന്നാണ് രാഹുല്‍ പ്രേമന്‍ എത്തുന്നത്. ആകെയുള്ള പത്തു ചോദ്യങ്ങളില്‍ ഓരോ ചോദ്യത്തിന്‍റെയും മൂല്യം പതിനായിരം രൂപയാണ്. ആകെ ഒരു ലക്ഷം രൂപ. 

മാനസിക വൈകല്യമുള്ള യുവതിക്ക് തലചായ്ക്കാനൊരിടമുണ്ടാക്കാന്‍ നാട്ടില്‍ നടക്കുന്ന ശ്രമങ്ങളില്‍ പങ്കാളിയാകാനാണ് മുഹമ്മദ് വാസിം ബിഗ് ക്യു ചാലഞ്ചിന്‍റെ വേദി ഉപയോഗപ്പെടുത്തുന്നത്. മറ്റു ജില്ലകളിലുണ്ടായ പ്രളയക്കെടുതികളില്‍ വേദനിച്ച മനസുമായാണ്  രാഹുല്‍ പ്രേമന്‍ എത്തുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ ജനങ്ങളെ പ്രേരിപ്പിക്കാനും രാഹുലിന്‍റെ ദൗത്യം സഹായകമാകും. 

സെന്‍റ് ഗിറ്റ്സ് ഗ്രൂപ്പ് ഓഫ് എഡ്യൂക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ് നോളജ്  പാര്‍ടനറാകുന്ന ബിഗ് ക്യൂ ചാലഞ്ചില്‍ ഒന്നാം സ്ഥാനത്തെത്തുന്ന വിദ്യാര്‍ഥിക്ക് മൂന്ന് ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുക. കൂടാതെ മതാപിതാക്കള്‍ക്കൊപ്പം  വിദേശയാത്രയും. രണ്ടാം സമ്മാനമായി രണ്ടു ലക്ഷം രൂപയും മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും ലഭിക്കും. മുംബൈ ജിഎസ്ടി കമ്മിഷണറും രാജ്യാന്തര ക്രിക്കറ്റ് അംപയറുമായ ഡോ.കെ.എന്‍. രാഘവനാണ് ക്വിസ് മാസ്റ്റര്‍. 

MORE IN SPECIAL PROGRAMS
SHOW MORE