കുട്ടിയുടെ ആരോഗ്യം അമ്മയുടെ സന്തോഷം; 'മുലയൂട്ടാം സസന്തോഷം'

breast-feeding
SHARE

കുഞ്ഞിന്റെ വളർച്ചയുടെ അടിസ്ഥാനഘടകം മുലപ്പാൽ തന്നെയെന്ന ഒാർമപ്പെടുത്തലുമായി ലോകാരോഗ്യസംഘടന മുലയൂട്ടൽ വാരം ആഘോഷിക്കുന്നു. ആരോഗ്യസംരക്ഷണത്തിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്ന കേരളത്തിൽ മുലയൂട്ടുന്ന അമ്മമാരുടെ എണ്ണം കുറയുന്നെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. മാറുന്ന ജീവിതസാഹചര്യങ്ങളുടെ തൊഴിലിടങ്ങളിലെ പ്രശ്നങ്ങളും ഇതിന് കാരണമാകുന്നതായും ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നു. 

സ്വന്തം കുഞ്ഞിനെ പൂർണ ആരോഗ്യവാനാക്കി വളർത്താൻ അമ്മയ്ക്ക് നൽകാൻ കഴിയുന്ന വിലമതിക്കാനാവാത്ത സമ്മാനം തന്നെയാണ് മുലപ്പാൽ. കുഞ്ഞിന്റെ ദഹനശേഷിക്കും വളർച്ചയ്ക്കും ആവശ്യമായ എല്ലാ ഘടകങ്ങളും ശരിയായ അനുപാതത്തിൽ അടങ്ങിയിരിക്കുന്ന സമ്പൂർണ ആഹാരം. ഇതിൽ അടങ്ങിയിരിക്കുനന ധാതുക്കൾ, ജീവകങ്ങൾ, അമിനോ ആസിഡുകൾ ആന്ിബോഡികൾ എന്നിവ രോഗപ്രതിരോധശേഷി നൽകുന്നതിനൊപ്പം ബുദ്ധിവളർച്ചയ്ക്കും അഭികാമ്യം. മുലയൂട്ടലിന്റെ പ്രാധാന്യത്തോടൊപ്പം അമ്മമാർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളുണ്ട്. വിശദവിവരങ്ങൾ പങ്കുവച്ച് ഡോക്ടർ എ കെ ജയചന്ദ്രൻ.

MORE IN SPECIAL PROGRAMS
SHOW MORE