വാർത്താ അവതാരകർ തിരുത്തണം; ന്യൂസ്മേക്കര്‍ സംവാദത്തിൽ മുഖ്യമന്ത്രി

pinarayi-newsmaker
SHARE

രാത്രിചർച്ചകളിൽ വ്യക്തികളെ അധിക്ഷേപിക്കുന്ന രീതിയും ഭാഷയും വാർത്താ അവതാരകർ തിരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ മതനിരപേക്ഷതാസ്വഭാവം തകർക്കുന്ന രീതിയാണ് ചില അവതാരകരുടേത്. നിയമനടപടികൾക്കും മുകളിലാണ് തങ്ങളെന്ന് സ്ഥാപിക്കാനാണ് ചില മാധ്യമപ്രവർത്തകരെന്നും ഈ രീതിയാണ് തിരുത്തപ്പെടേണ്ടതെന്നും മനോരമ ന്യൂസ്, ന്യൂസ് മേക്കർ 2017 പുരസ്കാരദാന ചടങ്ങിനിടെ മുഖ്യമന്ത്രി പറഞ്ഞു.

മാധ്യമങ്ങളെ നിയന്ത്രിക്കേണ്ടത് മറ്റാരുമല്ല, മാധ്യമങ്ങൾ തന്നെയാണ്. തെറ്റായ രീതികൾ തിരുത്താനുള്ള പൊതുസംവിധാനം മാധ്യമരംഗത്തുതന്നെയുണ്ടാകണം. സമൂഹത്തിൽ മാധ്യമങ്ങൾക്ക് വലിയ ഉത്തരവാദിത്തങ്ങൾ നിറവേറ്റാനുണ്ട്. ആരോഗ്യപരമായ സംവിധാനത്തിലേക്ക് മാധ്യങ്ങൾ മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

താനെന്ത് സംസാരിക്കണമെന്ന് തീരുമാനിക്കുന്നത് മാധ്യമങ്ങളല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമപ്രവർത്തകരോട് അകലമില്ല. സംസാരിക്കേണ്ട കാര്യങ്ങൾ മാധ്യമപ്രവർത്തകരെ വിളിച്ച് സംസാരിക്കുന്നതിൽ ഒരു മടിയുമില്ലെന്നും പിണറായി പറഞ്ഞു. 

MORE IN SPECIAL PROGRAMS
SHOW MORE