ദേവഗീതികർ- ഈസ്റ്റർദിന പ്രത്യേക പരിപാടി

deevageethikar-t
SHARE

ഹൃദയം മുഴുവൻ സംഗിതവും, ജീവിതം തന്നെ ഗാനാർച്ചനയുമാക്കി മാറ്റിയ ഒരു വൈദികൻ, ഫാ. ആന്റണി ഒർളിയാനിക്കൽ സി.എം.ഐ കൂടാതെ ദൈവം തന്റെ കൈവിരലുകൾ തന്നെ സമ്മാനമായി നൽകി അനുഗ്രഹിച്ച, എഴുതുന്ന എല്ലാ വരികളും പ്രാർഥനാ നിർഭരമാക്കി വളരെ ഹിറ്റുകളാക്കി മാറ്റിയ, കേൾക്കുന്ന ഓരോ ആസ്വാദകർക്കും വളരെയധികം ഹൃദയത്തിൽ സ്പർശിക്കുന്ന വരികള്‍ സമ്മാനിച്ച ഫാ. തോമസ് എടയാൽ എം.സി.ബി.എസ്, ഒപ്പം ഒർളിയാനിക്കൽ അച്ചൻ സംഗിതലോകത്തേക്ക് കൈപിടിച്ചുകൊണ്ടുവന്ന രണ്ടു പ്രതിഭകൾ. ഭാഷകൾകപ്പുറത്തേക്കും തന്റെ പാട്ടുകൾ കൊണ്ടും സംഗിത സംവിധാനം കൊണ്ടും വളരെയധികം പ്രശസ്തിയാര്‍ജിച്ച അല്‍ഫോൺസ് ജോസഫ്, സ്വരമാധുരി കൊണ്ടും ഗാനാലാപന ശൈലികൊണ്ടും ക്രിസ്തീയ ഭക്തിഗാന രംഗത്ത് തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചു മുന്നേറിക്കൊണ്ടിരിക്കുന്ന വിൽസണ്‍ പിറവം, കൂടാതെ റക്സ്സ് ബാൻഡിലെ ലിൻറ്റനും മനുവും ഉണ്ട്. ഈ അതുല്യ പ്രതിഭകൾ ഒത്തുചേരുകയാണ് ദേവഗീതികർ എന്ന ഈ പ്രോഗ്രാമിലൂടെ. 

Thumb Image
MORE IN SPECIAL PROGRAMS
SHOW MORE