അന്‍പു ഇല്ലം

anbu-illam-t
SHARE

കാടിന്റെ മക്കളും തെരുവിന്റെ മക്കളുമൊക്കെ കല്ലെറിയപ്പെടുകയും കൊലചെയ്യപ്പെടുകയും ചെയ്യുന്ന ഈ കാലത്ത് നമുക്ക് ഒരിടത്തേക്ക് പോകാം, ‘അന്‍പു ഇല്ലം’. തമഴ്നാട് ചെങ്കോട്ട വടകരയിലുള്ള സ്നേഹം നിറ‍ഞ്ഞൊഴുകുന്ന തറവാട്. 

ആരുടെക്കയോ കുറ്റങ്ങളിൽ ആരോരും ഇല്ലാതായവർ, അവഗണയിലും ആക്ഷപങ്ങളിലും മനോനില തെറ്റിയവർ, അവരാണ് ഇവിടുത്തെ അന്തേവാസികൾ, ഇതെല്ലാം ഇവരുടെ കഴിഞ്ഞകാല മുഖങ്ങൾ അതുകണ്ടവർ ഇവരെ തിരിചറിയുകപോലുമില്ല. ഒരുമനുഷ്യന് എത്രമാത്രം പ്രാകൃതനാകാൻ ആകും അത്രമാത്രമായുരുന്നു ഇവരിൽ ഭൂരിപക്ഷവും. പക്ഷെ ഇപ്പോൾ രൂപം മാറി, ഭാവം മാറി  സ്വഭാവവും പ്രവർത്തികളും മാറി. രോഗം നിയന്ത്രിച്ചുനിർത്താമെന്നായി, എങ്കിലും ചിലപ്പോളെങ്കിലും അവർ പതറും. മനസുകൈവിട്ടുപോകും, അക്രമത്തിന്‌ വഴിമാറും. അപ്പോഴാണ് അന്പു ഇല്ലം അളവില‌േറെ സ്നേഹം ചൊരിയുക. ഫാ. രാജേഷ് വയലിങ്കലും സിസ്റ്റേഴ്സും ചേർന്ന് അവരെ ശാന്തരാക്കും. മരുന്നും മർദനവുമല്ല കരുണയും പരിഗണനയുമാണ് അന്തേവാസികളുടെ സാന്ത്വനം.

MORE IN SPECIAL PROGRAMS
SHOW MORE