ഫെമിനിച്ചി: പഴി കേള്‍ക്കുന്ന പെണ്ണ്

feminichi-t
SHARE

തെറിവിളികളാണ്... കേട്ടാലറക്കുന്ന തെറികള്‍..  വരച്ചവരക്കപ്പുറം കണ്ടാല്‍ വാളെടുത്ത് തുടങ്ങുകയാണ്... ഒരു സിനിമ കണ്ടിറങ്ങി ഇതെന്തൊരു ആഭാസത്തരമാണ് ഹേ യെന്ന ചോദ്യമെറിഞ്ഞാല്‍ .. എരിവിനും പുളിക്കുമപ്പുറം ഒരു വിഭവത്തിന്റെ രാഷ്ട്രീയം ചിന്തിച്ചാല്‍... അല്ല നേതാവേ, നമ്മുടെ പാര്‍ട്ടിക്കിത് എന്തുപറ്റിയെന്ന് പരസ്യമായി പറഞ്ഞാല്‍... എന്തിന് ഒരു ഫ്ലാഷ് മോബിന്റെ ചുവടുകളിലേക്ക് ചാടിയിറങ്ങിയാല്‍... സദാചാരക്കോലില്‍ അളന്നുറപ്പിച്ചുവച്ച ഉടുപ്പിന്റെ നീളം തെറ്റി കണ്ടാല്‍...തട്ടം, അതൊന്നു തലവിട്ടിറങ്ങിയാല്‍..    അങ്ങനെ, ഇങ്ങനെയെല്ലാം നടന്നാല്‍ മതിയെന്നുപറഞ്ഞ് മാറ്റിനിര്‍ത്തിയ വരചാടിയാല്‍ തെറിവിളികള്‍ മാത്രമാണ്.

ഇവിടെ നമ്മളും എന്നോ തുടങ്ങിയതാണ് ഈ പോരാട്ടം.. മേലാളന്‍മാരുടെയെല്ലാം മുറവിളികളോട് മല്ലടിച്ച് ഒരു മേല്‍മുണ്ട് വാങ്ങി മുന്നോട്ടാഞ്ഞ നാള്‍മുതല്‍.. മറക്കുട മാറ്റി ഞങ്ങള്‍ക്ക് മുഖമുണ്ടെന്ന് ഉറക്കെവിളിച്ചു പറഞ്ഞ ആ നാള്‍ മുതല്‍.. കല്ലുമാലകളെല്ലാം പൊട്ടിച്ചെറിഞ്ഞ പകലിലും... പൊയ്കയില്‍ അപ്പച്ചനെല്ലാം മുന്‍കയ്യെടുത്ത വെള്ളവസ്ത്ര വിപ്ലവം കണ്ട പകലിലും അതേ തീ നാം കണ്ടിട്ടുണ്ട്.. അങ്ങനെ വസ്ത്രത്തിനും വേതനത്തിനും വോട്ടിനും വിദ്യാഭ്യാസത്തിനും എന്തിലെല്ലാം വിവേചനമറിയുന്നുവോ അതിനെല്ലാം വേണ്ടി...   സ്വകാര്യതയിലും സ്വത്വത്തിലും സമത്വത്തിലുമെല്ലാമൂന്നിയ ആ സമരങ്ങളുടെ ചൂട് പിന്നീട്  സ്വാതന്ത്ര്യസമരാങ്കണത്തിലേക്കും അവള്‍ പകര്‍ന്നിട്ടുണ്ട്.. ഐക്യകേരളത്തിനപ്പുറവും അവകാശസമരങ്ങളുടെ പന്തം ആളിക്കത്തി കണ്ടിട്ടുണ്ട്.. വിദ്യാഭ്യാസത്തിലൂടെ സാമ്പത്തിക സ്വയം പര്യാപ്തതയിലൂടെ ഏറെ ശാക്തീകരിക്കപ്പെട്ടെങ്കിലും ആണധികാരദേശത്തിന്റെ അകംപുറങ്ങളോടുള്ള കലഹം തുടരേണ്ടി വരുകയാണ്.. മുദ്രാവാക്യങ്ങളൊന്നും മാറുന്നേയില്ല..  മാറ്റം അതുയരുന്ന മതിലുകള്‍ക്ക് മാത്രമാണ് സോഷ്യല്‍ വനിത-പെണ്‍ചുവരുകള്‍ പൂക്കുന്നിടം 

ഒരു മീന്‍ കഷ്ണത്തിന് വേണ്ടി ഫെമിനിസ്റ്റായവളില്‍ തുടങ്ങാം. റിമയില്‍. വീതംവയ്പിലെ അനീതി അത്രമേല്‍ ലളിതമായി പറഞ്ഞുതരുന്നുണ്ട് റിമ. റിമ പറയുന്ന അടുക്കളപ്പുകയില്‍ ഒളുപ്പിച്ച് അനുഭവിച്ച ഒരുപാട് നടുക്കഷണങ്ങളുടെ രുചി മാത്രം മതി ആണധികാരദേശത്തിന്റെ ആനുകൂല്യങ്ങളെ അറിയാന്‍. ആണിനു സ്വന്തമായിരിക്കുന്ന അനുകൂലാചാരങ്ങളിലേക്കുള്ള റിമയുടെ തുറിച്ചുനോട്ടം സമത്വവാദമെല്ലാം എത്രമേല്‍ അസഹനീയമെന്നും കാട്ടിത്തന്നു. ഒപ്പം  വീടുപോറ്റുന്നവന് നടുക്കഷ്ണം തിന്നുകൂടേയെന്ന ചോദ്യം ഇവര്‍ വച്ചുനീട്ടുന്ന സ്ത്രീകളുടെ പ്രിവിലേജുകളെന്തെല്ലാമെന്നതും തുറന്നുകാട്ടി.  

ഉത്തരവാദിത്തങ്ങളിലേക്ക് ഉയരാന്‍ ഒപ്പം നില്‍ക്കുന്നതിന് പകരം ആണ്‍സമൂഹം സൃഷ്ടിച്ച വാര്‍പ്പുമാതൃകകളുടെ ചുമരുകളില്‍ ഒതുങ്ങുന്ന പെണ്‍കൂട്ടവും ഫെമിനിച്ചിമാരെ തീര്‍ത്തു. സ്ത്രീ സമത്വം പറയുന്നവള്‍ക്ക് കൊച്ചമ്മ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അവരും ഒപ്പം കൂടി. പൊരിച്ച മീനില്‍ മാത്രമല്ല ഒരുമിച്ച് നടക്കാമെന്ന് പറയുന്നവളെ ആണധികാരത്തിന് ഒറ്റുകൊടുക്കുന്നവരെ ഒരുപാട് ഒരുപാട് സന്ദര്‍ഭങ്ങളില്‍ കാട്ടിത്തന്നു സോഷ്യല്‍ മീഡിയ.  

പെണ്‍ചുവരുകളില്‍ തൊട്ടി പൊള്ളുന്നവര്‍ പെണ്‍ജാതിയെന്ന ഒറ്റശത്രുവിനെ നേരിടാന്‍ ഒരുമിച്ചെത്തി ലോഗിന്‍ ചെയ്യുന്നുവെന്നതാണ് വാസ്തവം. പലനിറംകണ്ട കൊടികളൊന്നായി. ദേശവ്യത്യാസങ്ങളലിയുകയും  മതമതിലുകലില്ലാതെയാകുകയും ചെയ്തു. സൂപ്പര്‍താരങ്ങളുടെ അനുചരവൃന്ദവും ഒന്നായി ഒഴുകി. അങ്ങനെ മതസംഘടനകളുടേയും രാഷ്ട്രീയപാര്‍ട്ടികളുടേയും താരാരാധകകൂട്ടങ്ങളുടേയും സദാചാര സംരക്ഷകരുടേയുമെല്ലാം സൈബര്‍ ക്രിമിനല്‍ ഫോഴ്സുകള്‍ തരംനോക്കിയിറങ്ങിയപ്പോള്‍ പ്രതിരോധത്തിന്റെ പെണ്‍ചുവരുകള്‍ അശ്ലീലംകൊണ്ടുനിറഞ്ഞു. ചെല്ലും ചെലവും കൊടുത്ത് സൈബര്‍ പോരാളികളെ  ലോഗിന്‍ ചെയ്യിപ്പിച്ചെടുക്കുന്നവരുടെ എണ്ണമേറി. മുഖംമൂടിയിട്ടും അല്ലാതെയും അവര്‍ സേവനം  തുടരുന്നു. പറയുന്നത് പെണ്ണായാല്‍ കൊലവിളികള്‍ തന്നെയാകാമെന്ന് നിര്‍ലജ്ജം കാട്ടിത്തരുന്നുണ്ട് തെറിവിളികളാല്‍ ചുവരുകള്‍ നിറഞ്ഞ ഈ കാലം. രാഷട്രീയത്തിന്‍റെ തട്ടിലെത്തുമ്പോള്‍ ഭാഷയും സമീപനവും തെല്ലെങ്കിലും പക്വമാകുമെന്ന് കരുതിയെങ്കില്‍ അവിടേയും തെറ്റും. സിപിഎമ്മിനോട് രാഷ്ട്രീയം പറഞ്ഞ രമ പച്ചവെളിച്ചത്തില്‍ എത്ര ക്രൂരമായാണ് വേട്ടയാടപ്പെട്ടത് എന്ന് അറിയാന്‍ ടൈംലൈനിലൂടെ വെറുതെയൊന്ന് പിന്നോട്ട് ഓടിയാല്‍ മതി. വിധവയെന്ന അവരുടെ ജീവിതത്തിലെ ഏറ്റവും സങ്കടഭരിതമായ സ്വത്വത്തെവരെ കുടഞ്ഞിട്ടു അണ്‍സോഷ്യല്‍ പോരാളികള്‍.   

സഹപ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതികരണവുമായെത്തിയ ജസ്ല എന്ന പെണ്‍കുട്ടിയെ എതിരിടാനും വെട്ടുകിളിക്കൂട്ടങ്ങള്‍ പാഞ്ഞടുത്തു. ആദ്യം ഫ്ലാഷ്മോബിന്‍റെ പേരിലും പിന്നീട് ഷുഹൈബ് കൊലപാതകത്തില്‍ കെഎസ്‌‌യു എന്ന സ്വന്തം പ്രസ്ഥാനത്തിന് അനഭിമിതമായത് പറഞ്ഞതിനും ഇല്ലാക്കഥകളാല്‍വരെ വേട്ട പാരമ്യത്തിലെത്തി. സൈബര്‍ മതമൗലികവാദികളുടെ സമ്മര്‍ദത്തില്‍ സംഘടനയില്‍ നിന്ന് പുറത്തായി ഈ പെണ്‍കുട്ടി 

ആര്‍ത്തവമെന്ന ജൈവീകാനുഭവം ഇനിയും ആഴത്തിലറിയാനൊരുങ്ങാത്ത പുരുഷനിരയുടെ പാഡ്‌മാന്‍ചലഞ്ചുകളെ കൈനീട്ടി സ്വീകരിച്ച സോഷ്യല്‍മീഡിയ മെനസ്ട്രല്‍കപ്പനുഭവങ്ങളോട് കണ്ണുരുട്ടി. അക്ഷയ്കുമാറും അമീര്‍ഖാനും ജയസൂര്യയും പാഡുകള്‍ ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ ചറപറ പെയ്യുന്ന ലൈക്കുകളൊന്നും തന്നെ ഒരു  പാഡ്‌വുമണ്‍ ചലഞ്ചിനേയും തേടി വന്നില്ല.  നോട് ഓള്‍മെന്‍ എന്ന് കൊഞ്ഞനംകുത്തുന്ന കമന്റുകള്‍ പടച്ചുവിട്ടതല്ലാതെ മീടു എന്ന കവര്‍ഫോട്ടോകള്‍ പെറ്റുപെരുകുന്നത് ഭൂരിഭാഗത്തേയും അസ്വസ്ഥരാക്കിയില്ല. മുലയൂട്ടല്‍ ക്യാംപയ്നുകളെത്തുമ്പോളും സദാചാരക്കണ്ണട തന്നെ ആദ്യം തിരഞ്ഞു.  

ഫെമിനിസം ജനിച്ച കാലം മുതല്‍ അതിനെ അതിന്റേതായ അര്‍ത്ഥത്തില്‍  ഒരു വലിയ വിഭാഗം പുരുഷന്‍മാര്‍ ഉള്‍ക്കൊണ്ടിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അതെന്നും അവരെ സംബന്ധിച്ച് സ്ത്രീയുടെ സ്വാര്‍ത്ഥയും അധികാരമോഹവും തന്നെയായിരുന്നു.  അതേ കണ്ണട തന്നെയാണ് പുതിയകാലത്തിന്റേയും അലങ്കാരം. കുടുംബങ്ങള്‍ക്കകത്ത് സ്ത്രീക്ക് മുന്നില്‍ സ്വാതന്ത്ര്യത്തിന്റെ സമസ്ത ജാലകങ്ങളും തുറന്നിടുന്ന് വീമ്പുപറയുന്ന പുരുഷന്‍ സിനിമക്കുള്ളിലെ സ്ത്രീവിരുദ്ധത ആസ്വദിക്കാന്‍ മുന്‍നിരയിലെത്തും. പരസ്യപ്പലകകളില്‍ കച്ചവടക്കണ്ണോടെ സത്രീയെ ശരീരമായി മാത്രം പ്രതിഷ്ഠിക്കും.  അതുകൊണ്ടുതന്നെയാണ് പ്രിയവാരിയരുടെ പാട്ടിനെ പൊതിയുംപോലെ ലൈക്കുകളില്ലെങ്കിലും ഒമര്‍ലുലുവിന്റെ  സ്ത്രീ വിരുദ്ധ ലൈംഗിക തമാശകളും സംഭാഷണങ്ങള്‍ക്കുമുണ്ട് ആരാധകര്‍ ഏറിവരുന്നത്. അതുകൊണ്ടുതന്നെയാണ് മമ്മൂട്ടിയെ ചൂണ്ടുന്ന പാര്‍വതി  സൈബര്‍ ഇടത്ത് അപമാനിക്കപ്പെടുന്നത്.  അപ്പോഴും തലകുനിച്ചിരിക്കാതെ കണ്ടം വഴി ഓടാന്‍ പറയുന്ന പെണ്ണുതന്നെയാണ് ഈ പേജുകളിലെ പ്രതീക്ഷയും.

ഒറ്റ ശബ്ദങ്ങള്‍ ഉറച്ചു പോയ കൂട്ടങ്ങളെ, ശീലങ്ങളെയാകെ അധികാരത്തെയാകെ പിടിച്ചു കുലുക്കുന്നത് കാണുന്നത് എന്തൊരു പ്രതീക്ഷയാണ്. 

ഫെമിനിസം ജനിച്ച കാലം മുതല്‍ അതിനെ അതിന്റേതായ അര്‍ത്ഥത്തില്‍  ഒരു വലിയ വിഭാഗം പുരുഷന്‍മാര്‍ ഉള്‍ക്കൊണ്ടിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അതെന്നും അവരെ സംബന്ധിച്ച് സ്ത്രീയുടെ സ്വാര്‍ത്ഥയും അധികാരമോഹവും തന്നെയായിരുന്നു.  അതേ കണ്ണട തന്നെയാണ് പുതിയകാലത്തിന്റേയും അലങ്കാരം. കുടുംബങ്ങള്‍ക്കകത്ത് സ്ത്രീക്ക് മുന്നില്‍ സ്വാതന്ത്ര്യത്തിന്റെ സമസ്ത ജാലകങ്ങളും തുറന്നിടുന്നുവെന്ന് വീമ്പുപറയുന്ന പുരുഷന്‍ സിനിമക്കുള്ളിലെ സ്ത്രീവിരുദ്ധത ആസ്വദിക്കാന്‍ മുന്‍നിരയിലെത്തും. അതിനെ കയ്യടിച്ചും വിസിലടിച്ചും ഉള്ളിലെ അഹന്തകളെ വെളിച്ചത്തെത്തിക്കും.  പരസ്യപ്പലകകളില്‍ കച്ചവടക്കണ്ണോടെ സത്രീയെ ശരീരമായി മാത്രം പ്രതിഷ്ഠിക്കും.  അതുകൊണ്ടുതന്നെയാണ് പ്രിയവാരിയരുടെ പാട്ടിനെ പൊതിയുംപോലെ അത്രയേറെ ലൈക്കുകളില്ലെങ്കിലും ഒമര്‍ലുലുവിന്റെ  സ്ത്രീ വിരുദ്ധ ലൈംഗിക തമാശകളും സംഭാഷണങ്ങള്‍ക്കും ആരാധകരേറുന്നത്. തിരശീലയിലേക്ക് നോക്കി സ്ത്രീവിരുദ്ധത ചൂണ്ടിയ പാര്‍വതി മമ്മൂട്ടിയെന്ന മെഗാതാരത്തെ മാത്രം ചൂണ്ടിയവളായതും അതുകൊണ്ടുതന്നെ. പുലിമുരുകനെക്കുറിച്ച് കാര്യമായ ചിലതുപറഞ്ഞ റിമ പൊടുന്നനെ മോഹന്‍ലാലിന്‍റെ വന്‍വിജയത്തെ നിറംകെട്ടതാക്കുന്നവളായതും അതേ മലയാളി പുരുഷ മനസ്സിന്‍റെ മേല്‍ക്കോയ്മാബോധം തന്നെ. 

ആര്‍ത്തവമെന്ന ജൈവികാനുഭവം ഇനിയും ആഴത്തിലറിയാനൊരുങ്ങാത്ത പുരുഷനിരയുടെ പാഡ്‌മാന്‍ചലഞ്ചുകളെ കൈനീട്ടി സ്വീകരിച്ച സോഷ്യല്‍മീഡിയ മെനസ്ട്രല്‍കപ്പനുഭവങ്ങളോട് കണ്ണുരുട്ടി. അക്ഷയ്കുമാറും ആമിര്‍ഖാനും ജയസൂര്യയും പാഡുകള്‍ ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ ചറപറ പെയ്യുന്ന ലൈക്കുകളൊന്നും തന്നെ ഒരു  പാഡ്‌വുമണ്‍ ചലഞ്ചിനേയും തേടി വന്നില്ല. നോട് ഓള്‍മെന്‍ എന്ന് കൊഞ്ഞനംകുത്തുന്ന കമന്റുകള്‍ പടച്ചുവിട്ടതല്ലാതെ മീ ടു എന്ന കവര്‍ഫോട്ടോകള്‍ പെറ്റുപെരുകുന്നത് ഭൂരിഭാഗത്തേയും അസ്വസ്ഥരാക്കിയില്ല. മുലയൂട്ടല്‍ ക്യാംപയ്നുകളെത്തുമ്പോളും സദാചാരക്കണ്ണട തന്നെ ആദ്യം തിരഞ്ഞു. 

MORE IN SPECIAL PROGRAMS
SHOW MORE