അരിവാൾ ചുറ്റിക കൊടിയേറ്റം

arival-chuttika-t
SHARE

ആറു പതിറ്റാണ്ടായി ജനകീയ ജനാതിപത്യ വിപ്ലവത്തിന്റെ പ്രവർത്തന പരിപാടിയിലേക്ക് ഈ പാർട്ടി ഇറങ്ങി തിരിച്ചിട്ട്. സമ്പൂർണ്ണ വിപ്ലവത്തിന്റെ ഈ ഇടത്താവളത്തിൽ പാർട്ടിക്ക് കാലിടറിത്തുടങ്ങിയിട്ടും അത്രയും തന്നെ വർഷങ്ങളുമായി. ഈ പരിപാടിയിൽ ഒരു അടിസ്ഥാന വൈരുപ്യമുണ്ട് കമ്മ്യൂണിസ്ററ് സംഘടന ചട്ടക്കൂടിൻറെ അച്ചടക്കം പലപ്പോഴും വഴിമാറിപ്പോകും. എന്നുവച്ചാൽ ഒറ്റപ്പാർട്ടി ഭരണത്തിന്റെ സാധ്യതകൾ വിരളമായ രാഷ്ട്രീയ പരിസരത്ത് പാർട്ടിക്ക് പലരുമായും കൂട്ടുകൂടണം. പാർലിമെൻറ്ററി ജനാധിപത്യത്തിന്റെ ചില ശീലക്കേടുകളോട് പൊരുത്തപ്പെടണം. പിന്നെ അതുതന്നെയാണ് പ്രവർത്തന പദ്ധതിയെന്നയൊരു തെറ്റുധാരണയിലേക്കും വഴിമാറിപ്പോകാം പാർട്ടി സംസഥാന ഘടകത്തിലെ അടിസ്ഥാന പ്രശ്നമാണിത്. 

MORE IN SPECIAL PROGRAMS
SHOW MORE