മലപ്പുറം മറുപുറം

SHARE

പൊട്ടിവീണ മലപ്പുറത്തിന്റെ രാഷ്ട്രീയം കണിശമായും ഗൗരവപെട്ടതായിരുന്നു , ഉത്തർ പ്രദേശ് തിരഞ്ഞെടുപ്പ് വിജയം ബിജെപിക്കു സമ്മാനിച്ച  അപ്രമാദിത്വം. കോൺഗ്രസ് , സോഷ്യലിസ്റ്റ് ബദലുകളുടെ ഒളിച്ചോട്ടം , ന്യുനപക്ഷ സമുദായങ്ങളുടെ ആശയറ്റ മനസ്സ് . ന്യുനപക്ഷ സമുതായ വോട്ടുകൾ ഭൂരിപക്ഷമാണ് മണ്ഡലത്തിൽ . പ്രതിരോധത്തിന്റെ രാഷ്ട്രീയം രൂപപ്പെടാൻ പറ്റിയ മണ്ണ് , പക്ഷെ ദേശീയ രാഷ്ട്രീയ ധാരകളിൽ നിന്ന് വെത്യസ്ഥമായി വോട്ടർമാർക്ക് തിരഞ്ഞെടുക്കാൻ ബദലുകളുണ്ടായിരുന്നു , അതുകൊണ്ടുതന്നെ തിളക്കമാർന്നതാണ് മണ്ഡലത്തിലെ വിധി . രാജ്യമാകെ മതേതര രാഷ്ട്രീയം നേരിടുന്ന തിരിച്ചടികൾക്കിടയിലും കേരളത്തിലെ ഇങ്ങേയറ്റത്തെ ഈ ഒറ്റ മണ്ഡലത്തിലെ വിജയത്തിന് രാഷ്ട്രീയ നിരീക്ഷകരും ജനാധ്യപത്യ വിശ്വാസികളും കല്പിക്കുന്ന പ്രാധാന്യവും അതുതന്നെ. മലപ്പുറം പോലൊരു ദേശത്തു ജനസമൂഹം കാട്ടിയ പൗരബോധത്തിനു കയ്യടികൾ നൽകിയേ മതിയാകു എന്ന് അടിവരയിടുന്നു വോട്ടുകണക്കുകൾ. ഇടതു മുന്നണിയും ഐക്യ മുന്നണിയും പങ്കിട്ടെടുത്ത വോട്ടുകൾ ആ വഴിക്കാനെന്നു തിരഞ്ഞെടുപ്പിന് പിന്നാലെ വന്ന പ്രതികരണങ്ങളും തെളിയിക്കുന്നു 

MORE IN Special Programs
SHOW MORE