അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കൈകടത്തിയ റഷ്യയോട് പ്രതികാരം ചെയ്യുമെന്ന് ബറാക് ഒബാമ. അമേരിക്കന്‍ തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യത തകര്‍ക്കാന്‍ ഏതു വിദേശരാജ്യം ശ്രമിച്ചാലും അതിനു മറുപടി നല്‍കണമെന്നും അതിനുളള സമയമായെന്നും ഒബാമ റേഡിയോ പ്രഭാഷണത്തില്‍ പറഞ്ഞു. അമേരിക്കയുടെ വികാരം റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് മനസിലാകും. പുടിനോട് വിഷയം സംസാരിച്ചെന്നും ഒബാമ പറഞ്ഞു.
അതേസമയം പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഹാക്കര്‍മാര്‍ തിരിമറികള്‍ നടത്തിയത് പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്റെ അറിവോടെയെന്ന് വൈറ്റ് ഹൗസ് ആരോപിച്ചു. ബറാക് ഒബാമയുടെ ഉപദേഷ്ടാവ് ബെന്‍ റോഡ്സ് ആണ് ആരോപണം ഉന്നയിച്ചത്. പ്രസ് സെക്രട്ടറി ജോണ്‍ ഏണസ്റ്റും പുടിനെതിരെ ആരോപണം ആവര്‍ത്തിച്ചു. പുടിന് ഉള്‍പ്പെടെയുള്ള ഉന്നത റഷ്യന്‍ ഉദ്യോഗസ്ഥരുടെ അറിവോടെയായിരുന്നു റഷ്യന്‍ ഹാക്കിങ് ഓപ്പറേഷന് എന്ന് ബെന്‍ റോഡ്സ് പറഞ്ഞു. പുടിന് ഇടപെട്ടതിന് തെളിവുണ്ടെന്ന് ചില അമേരിക്കന്‍ മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആരോപണങ്ങള്‍ റഷ്യ നിഷേധിച്ചു.