E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 03 2021 02:07 AM IST

Facebook
Twitter
Google Plus
Youtube

More in World

മെക്സിക്കൻ അതിർത്തിയിൽ മതിൽ നിർമാണത്തിനു ട്രംപ് ഒപ്പുവച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മെക്സിക്കോ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കാനുള്ള ഉത്തരവില്‍ ഒപ്പുവച്ചും, കുടിയേറ്റക്കാര്‍ക്കെതിരായ നടപടികള്‍ കര്‍ശനമാക്കിയും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഏഴ് ഇസ്‌ലാമിക രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം മാത്രമല്ല, വീസ നല്‍കല്‍ പോലും തടയാനും ട്രംപ് ലക്ഷ്യമിടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 

   ട്രാന്‍സ് പസഫിക് പാര്‍ട്ണര്‍ഷിപ്പില്‍ നിന്ന് പിന്മാറി. ചൈനയുടെ സാമ്പത്തികവളര്‍ച്ചയ്ക്ക് തടയിടുകയായിരുന്നു ഈ കൂട്ടുകെട്ടിന്റെ ലക്ഷ്യം. ഗര്‍ഭഛിദ്രത്തെ അനുകൂലിക്കുന്ന സംഘടനകള്‍ക്കുള്ള സര്‍ക്കാര്‍ സഹായം നിര്‍ത്തി. നിയമനനിരോധനം, സായുധസേനകളില്‍ ഒഴികെ ഇനി നിയമനങ്ങള്‍ പാടില്ല. 

ഫെഡറല്‍ സ്ഥാപനങ്ങളില്‍ നിന്ന് വിവരങ്ങള്‍ പുറത്തുവിടുന്നത് ഭരണകൂടത്തിനു ശേഷം മാത്രം. ട്രംപിന്റെ തീരുമാനങ്ങള്‍ക്കെതിരെ അമേരിക്കയിലെ തെരുവുകളില്‍ മാത്രമല്ല, ഫെഡറല്‍ സ്ഥാപനങ്ങളിലും തദ്ദേശഭരണകൂടങ്ങളിലും പ്രതിഷേധം ഉയരുകയാണ്. കുടിയേറ്റവിരുദ്ധനീക്കത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമായി. അതിര്‍ത്തിയിലെ മതില്‍ ഉയരുന്നത് ദുഃഖകരവും പ്രതിേഷധാര്‍ഹവുമായ തീരുമാനമാണെന്ന് മെക്സിക്കന്‍ പ്രസിഡന്റ് എന്‍‌റിക് പെന നിയെറ്റോ പറഞ്ഞു. കുടിയേറിയവര്‍ക്ക് ശക്തമായ സംരക്ഷണം നല്‍കാന്‍ അമേരിക്കയിലെ മെക്സിക്കന്‍ എംബസികളോട് നിര്‍ദേശിച്ചിട്ടുണ്ട്. 

കുടിയേറ്റക്കാരോട് അനുഭാവം പുലര്‍ത്തുന്ന പത്ത് നഗരങ്ങളുടെ ഫണ്ട് കുറയ്ക്കാനുള്ള നീക്കത്തെ നിയമപരമായി നേരിടുമെന്ന് ന്യൂയോര്‍ക്ക് മേയര്‍ പ്രഖ്യാപിച്ചു. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള നീക്കത്തോട് സഹകരിക്കില്ലെന്ന് വിവിധ പ്രാദേശിക ഭരണകൂടങ്ങള്‍ പ്രഖ്യാപിച്ചു. ഏഴ് ഇസ്‌ലാമിക രാജ്യങ്ങള്‍ക്ക് വീസ നിഷേധിക്കാനുള്ള നീക്കത്തിനെതിെര ന്യൂയോര്‍ക്കില്‍ വന്‍ പ്രകടനം തന്നെ നടന്നു. 

 ശാസ്ത്ര, പരിസ്ഥിതി സ്ഥാപനങ്ങളില്‍ നിന്ന് വിവരങ്ങള്‍ പുറത്തുവിടുന്നതിന് നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനെ നാസയിലെയും യുഎസ് ജിയോളജിക്കല്‍ സര്‍വേയിലെയും മറ്റും ഉദ്യോഗസ്ഥര്‍ പ്രതിരോധിക്കുന്നത് വ്യാജ ട്വിറ്റര്‍, ഫെയ്സ്ബുക് അക്കൗണ്ടുകളിലൂടെയാണ്. ട്രംപിന്റെ അമേരിക്ക ഇനി പ്രതിരോധത്തിന്റെയും സംഘര്‍ഷത്തിന്റെയും അമേരിക്കയായെന്നതിന്റെ സൂചനകളാണിത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :