E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 09 2021 12:40 PM IST

Facebook
Twitter
Google Plus
Youtube

More in World

യുഎസ് വനിതാ നാവിക ഉദ്യോഗസ്ഥരുടെ നഗ്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ; വൻ വിവാദം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

us-marines
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അമേരിക്കൻ നാവിക സേനയിലെ വനിതാ ഉദ്യോഗസ്ഥരുടെ നഗ്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ. സംഭവത്തെക്കുറിച്ച് അമേരിക്കൻ സേന ഗൗരവ അന്വേഷണം തുടങ്ങി. നാവിക സേനയിലെ ഇപ്പോഴത്തെ ഉദ്യോഗസ്ഥരുടേയും മുൻ ഉദ്യോഗസ്ഥരുടേയും നഗ്ന ചിത്രങ്ങളാണ് ചില സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ പ്രത്യക്ഷപ്പെട്ടത്.

ഫേസ്ബുക്കിൽ ലൈംഗിക അതിക്രമത്തിനു പ്രേരിപ്പിക്കുന്ന ഒരു സോഷ്യൽ നെറ്റ്‌വർക്ക് ഗ്രൂപ്പിലാണു ചിത്രങ്ങൾ പോസ്റ്റ് ചെയ്യപ്പെട്ടതെന്ന് മറൈൻ കോർപ്സ് ടൈംസിനെ ഉദ്ധരിച്ചു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഈ ഗ്രൂപ്പിൽ 30000 അംഗങ്ങളുണ്ട്. ചിത്രങ്ങൾക്കൊപ്പം പലരുടേയും പേരും റാങ്കും ജോലി സ്ഥലവുമൊക്കെ രേഖപ്പെടുത്തിയിട്ടുണ്ട്.

സംഭവം വലിയ വിവാദമായതോടെ അധികൃതരുടെ നിർദേശമനുസരിച്ച് ഫേസ്ബുക്ക് ഈ ചിത്രങ്ങൾ നീക്കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ഗൗരവമായി അന്വേഷിക്കുന്നുണ്ടെന്നും ഇരകളാക്കപ്പെട്ടവർക്കു സംരക്ഷണം നൽകുമെന്നും യുഎസ് സൈനിക വൃത്തങ്ങൾ അറിയിച്ചു.

അമേരിക്കൻ സൈന്യത്തിൽ ലൈംഗിക അതിക്രമങ്ങൾ വർധിക്കുന്നതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. 2016ൽ പെന്റഗൺ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2015ൽ മാത്രം ഇത്തരം 6000 കേസുകളാണു റിപ്പോർട്ട് ചെയ്തത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :