E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday February 26 2021 04:03 AM IST

Facebook
Twitter
Google Plus
Youtube

More in World

ഡോണൾഡ് ട്രംപ് തിരഞ്ഞെടുപ്പുപ്രചാരണത്തില്‍ സ്വീകാര്യത നേടുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

റിപ്പബ്ളിക്കൻ പാർട്ടിയുടെ യുഎസ് പ്രസിഡന്റ് സ്ഥാനാർഥിയായ ഡോണൾഡ് ട്രംപ് ആദ്യഘട്ടത്തിലുള്ളതിനേക്കാൾ സ്വീകാര്യത നേടുന്നതാണ് തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ കാണുന്നത്. യുഎസിൽ നിന്ന് മനോരമ ന്യൂസിനു വേണ്ടി മലയാള മനോരമ ചീഫ് റിപ്പോർട്ടർ സന്തോഷ് ജോൺ തൂവൽ തയാറാക്കിയ റിപ്പോർട്ട്: 

നാക്കുകൊണ്ട് ഡോണൾഡ് ട്രംപ് അപകടത്തിൽപെട്ടത് ഒന്നോ രണ്ടോ തവണയല്ല. സ്ത്രീവിരുദ്ധ പ്രസ്താവന നടത്തി പുലിവാലുപിടിച്ചു. ഇന്ത്യയിലും ചൈനയിലും നിന്നുള്ള കുടിയേറ്റക്കാർ അമേരിക്കയുടെ തൊഴിലും വ്യവസായവും തട്ടിയെടുക്കുകയാണെന്ന് ആരോപിച്ചു. മെക്സിക്കോയിൽ നിന്നെത്തുന്ന കുടിയേറ്റക്കാരെ തടയാൻ അതിർത്തിയിൽ മതിൽ കെട്ടുമെന്നു പ്രഖ്യാപിച്ചു. ഒടുക്കം തിരഞ്ഞെടുപ്പുഫലം തോൽവിയായാൽ അത് അംഗീകരിക്കുമോ ഇല്ലയോ എന്ന ചോദ്യത്തിന് പി.സി. ജോർജിയൻ ശൈലിയിൽ അത് അപ്പോ പറയാം. എന്നു പറഞ്ഞു. എന്നിട്ടും അമേരിക്കൻ ജനതയുടെ മനസ് കുറച്ചൊക്കെ കീഴടക്കാൻ പ്രചാരണത്തിലെ ഈ വായ്ത്താരികളിലൂടെ ട്രംപിനു കഴിഞ്ഞിട്ടുണ്ട്. 

ട്രംപിന്റെ സാമ്പത്തിക ഇടപാടുകളിലെ അതാര്യതയും നികുതി അടയ്ക്കുന്നതിൽ കോടിക്കണക്കിനു ഡോളർ ക്രമക്കേടു കാട്ടിയെന്ന ആരോപണവും ഇപ്പോൾ അമേരിക്കൻ ജനതയെ അത്രയൊന്നും അലട്ടുന്നില്ല. കുപ്പിവെള്ള കച്ചവടം മുതൽ റിയൽ എസ്റ്റേറ്റും കൂറ്റൻ കസിനോകളും വരെ എത്തുന്ന ആഗോള വ്യവസായ ഭീമനാണ് ട്രംപ്. അമേരിക്കൻ പ്രഡന്റാവാനുള്ള ആഗ്രഹം 1987 മുതൽ ഒപ്പം കൊണ്ടുനടക്കുന്നയാൾ. ഇന്ത്യയിൽ മുംബൈയിലും പുണെയിലും ട്രംപ് ട്രവർ നിർമിക്കാനൊരുങ്ങുന്ന ഇന്ത്യൻ സ്നേഹി. 

എന്നാൽ ട്രംപിന്റെ സ്ഥാനാർഥിത്വത്തെ റിപ്പബ്ളിക്കൻ പാർട്ടിയുടെ അധഃപതനമായി ചിത്രീകരിക്കുന്നവർ ഇപ്പോഴും അമേരിക്കയിലുണ്ട്. ഏബ്രഹാം ലിങ്കന്റെ റിപ്പബ്ളിക്കൻ പാർട്ടി, കറുത്തവർക്കും അധസ്ഥിതർക്കും അഭയമായിരുന്ന പാർട്ടി, അടിമത്തം തുടച്ചുനീക്കിയ പാർട്ടി. 160 വർഷത്തിനിടെ ആ പാർട്ടിക്കുവന്ന മാറ്റമാണ് ട്രംപ് എന്നു വിമർശകർ. 

പിടുസി: പത്ത് ആഗോള അപകടങ്ങളിലൊന്ന്.ഡോണൾഡ് ട്രംപിനെ അങ്ങനെയാണ് ദി ഇക്കണമിസ്റ്റ് വിശേഷിപ്പിച്ചത്. പ്രസിഡന്റ് പദവിയിലെത്തി ട്രംപ് പത്ത് ആഗോള പ്രlതിഭാസങ്ങളിലൊന്നായി മാറാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :