E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 03:25 PM IST

Facebook
Twitter
Google Plus
Youtube

More in World

അലാസ്‌കയില്‍നിന്ന് സാല്‍മണ്‍ മത്സ്യം യുകെയിലെ തീന്‍മേശകളിലെത്തുന്നത് ഒന്നര വര്‍ഷത്തിനു ശേഷം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

salmon.jpg.image.470.246
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ലണ്ടന്‍∙ പഴകിയ മീനുകളുടെ കാര്യത്തില്‍ ബ്രിട്ടനിലെ അവസ്ഥ ദയനീയമാണെന്നു റിപ്പോര്‍ട്ട്. യുകെയിലെ ഏറ്റവും ഇഷ്ടവിഭവമായ സാല്‍മണ്‍ (കോര) മത്സ്യം കാനഡയിലെ അലാസ്‌കയില്‍നിന്ന് ബ്രിട്ടനിലെ തീന്‍മേശയിലെത്തുന്നത് പിടിച്ച് 18 മാസങ്ങള്‍ക്കു ശേഷമാണെന്നാണു ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്. അലാസ്‌കയില്‍ പിടിക്കുന്ന മീന്‍ ചൈനയില്‍ സംസ്‌കരിച്ച് സൂയ്‌സ് കനാലും മെഡിറ്ററേനിയനും കടന്ന് യുകെയിലെ അടുക്കളകളിലെത്തുന്നത് 22,000 മൈല്‍ താണ്ടി. സീറ്റില്‍, ചൈന, ഹോങ്‌കോങ്, സൂയസ് കനാല്‍, മെഡിറ്ററേനിയന്‍, നെതര്‍ലന്‍ഡ്‌സ് എന്നിവിടങ്ങള്‍ വഴിയാണ് മീന്‍ കൊണ്ടുവരുന്നത്. ഏതാണ്ട് പതിനെട്ടു മാസത്തോളം ഐസിലിട്ട മീനാണ് പിന്നീട് സൂപ്പര്‍മാര്‍ക്കറ്റുകളുടെ അലമാരകളിലെത്തുന്നത്. 

വടക്കന്‍ പസഫിക്കിലെ അലാസ്‌കയില്‍നിന്നാണ് നല്ല പിങ്ക് നിറത്തിലുള്ള പിടയ്ക്കുന്ന മീന്‍ പിടിക്കുന്നത്. തുടര്‍ന്നത് 1951 മൈല്‍ ദൂരത്തുള്ള സീറ്റിലിലേക്ക് കണ്ടയ്‌നര്‍ കപ്പലില്‍ എത്തിക്കും. തുടര്‍ന്ന് അത് സംസ്‌കരിക്കാനായി പസഫിക്ക് ചുറ്റിക്കറങ്ങി 5299 മൈല്‍ ദൂരത്തുള്ള ചൈനയിലെ ദാലിയനിലേക്ക് കൊണ്ടുപോകും. പിന്നീട് തായ്‌ലന്‍ഡ് ഉള്‍ക്കടല്‍, ബംഗാള്‍ ഉള്‍ക്കടല്‍, അറബിക്കടല്‍, സൂയസ് കനാല്‍, മെഡിറ്ററേനിയന്‍ വഴിയാണു യുകെയിലേക്ക് എത്തിക്കുന്നത്. ഈ യാത്ര 14612 മൈലാണ്. 

ഇതിനിടെ ഹോങ്‌കോങിലും നെതര്‍ലന്‍ഡിലും കപ്പലുകള്‍ നിര്‍ത്തും. ഇവിടെനിന്നാണ് 194 മൈല്‍ യാത്ര ചെയ്ത് യുകെയിലെ ഫെലിക്‌സ്‌റ്റോവ്, ഇമ്മിങ്ഹാം എന്നീ തുറമുഖങ്ങളിലെത്തുന്നത്. പിന്നീട് ഇത് സൂപ്പര്‍മാര്‍ക്കറ്റുകളിലെത്തിച്ച് 'പ്രൊഡ്യൂസ് ഓഫ് ബ്രിട്ടന്‍' എന്ന് ലേബല്‍ ചെയ്ത് വില്‍പ്പനയ്ക്കു തയാറാകും. അടുത്തിടെ ഒരു ഇടപാടുകാരന്‍ ടെസ്‌കോ സൂപ്പര്‍മാര്‍ക്കറ്റുമായി നടത്തിയ ആശയവിനിമയത്തിലാണ് സാല്‍മണ്‍ മീനുകളുടെ അലാസ്‌കയില്‍നിന്നുള്ള ഒരു വര്‍ഷത്തിലേറെ നീണ്ട യാത്രയുടെ വിവരം പുറത്തുന്നത്. സാല്‍മണ്‍ മത്സ്യം ബ്രിട്ടനിലെ ഇഷ്ടവിഭവമാണെന്നും സാല്‍മണ്‍ ലഭ്യത ബ്രിട്ടനില്‍ തീരെക്കുറവാണ്.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :