E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:54 AM IST

Facebook
Twitter
Google Plus
Youtube

More in World

അഭയാര്‍ഥി നിരോധനം പരിശോധനകള്‍ക്ക് ശേഷം പിന്‍വലിക്കുമെന്ന് ട്രംപ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പരിശോധനകള്‍ക്ക് ശേഷം അഭയാര്‍ഥി നിരോധനം പിന്‍വലിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. നടപടിയെ മുസ്്്ലിം വിരോധമായി ചിത്രീകരിക്കരുതെന്ന് അദ്ദേഹം ഫെയ്സ് ബുക്കില്‍ ആവശ്യപ്പെട്ടു. ഉത്തരവില്‍ അറബ് ലീഗ് പ്രതിഷേധിച്ചു, ഒാസ്കര്‍ പുരസ്കാരദാന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ അസ്ഗര്‍ ഫര്‍ഹിദി അറിയിച്ചു. 

നിരോധനമേര്‍പ്പെടുത്തിയ രാജ്യക്കാര്‍ക്ക് മൂന്നു മാസത്തെ സൂക്ഷ്്മ നിരീക്ഷണത്തിനു ശേഷം വീസ പുനസ്ഥാപിക്കുമെന്ന് ഡോണള്‍ഡ് ട്രംപ് ഫെയ്സ് ബുക് പോസ്റ്റില്‍ വ്യക്തമാക്കി. നിരോധനത്തെ മുസ്്്ലിം വിരോധമായി ചിത്രീകരിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിരോധനമില്ലാത്ത 40 മുസ്്ലിം ഭൂരിപക്ഷ രാജ്യങ്ങളുണ്ടെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. അഭയാര്‍ഥികളോട് അനുകമ്പയുണ്ട്. പക്ഷേ പ്രസിഡന്‍റെന്ന നിലയില്‍ തന്‍റെ ആദ്യ പരിഗണന അമേരിക്കക്കാരുടെ സുരക്ഷിതത്വത്തിനാണ്. തീവ്രവാദത്തിന്‍റെ പ്രഭവകേന്ദ്രങ്ങളെന്ന് ഒബാമ സര്‍ക്കാര്‍ കണ്ടെത്തിയ രാജ്യങ്ങള്‍ക്കാണ് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയതെന്ന് ട്രംപ് പറയുന്നു. എന്നാല്‍ 7 ഇസ്്ലാമിക രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടിയില്‍ ലോകമെങ്ങും പ്രതിഷേധം ശക്തമാവുകയാണ്. പ്രതിഷേധസൂചകമായി ഒാസ്കര്‍ പുരസ്കാര ദാന ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് ഇറാനിയന്‍ സംവിധായകന്‍ അസ്ഗര്‍ ഫര്‍ഹിദി വ്യക്തമാക്കി. നിരവധി രാജ്യാന്തര പുരസ്കാരങ്ങള്‍ നേടിയ ''ദ സെയില്‍സ്മാന്‍ 'എന്ന ചിത്രത്തിന്‍റെ സംവിധായകനാണ് ഫര്‍ഹിദി. ഇതിനിടെ, 

സൗദി രാജാവുമായി ഡോണള്‍ഡ് ട്രംപ് ടെലഫോണില്‍ സംസാരിച്ചു. ഉത്തരവ് നീതീകരിക്കാനാവാത്തതാണെന്ന് 22 രാജ്യങ്ങള്‍ ഉള്‍പ്പെട്ട അറബ് ലീഗ് അഭിപ്രായപ്പെട്ടു. ന്യൂയോര്‍ക്കും വാഷിങ്ടനും അടക്കമുള്ള നഗരങ്ങളിലെല്ലാം അഭയാര്‍ഥി നിരോധനത്തില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :