സൊമാലിയയില്‍ പട്ടിണിമൂലം രണ്ടുദിവസത്തിനിടെ 110പേര്‍ ഒരു മേഖലയില്‍മാത്രം മരിച്ചു. സൗത്ത് വെസ്റ്റേണ്‍ ബെയിലെ പട്ടിണിമരണത്തിന്‍റെ ഒൗദ്യോഗിക കണക്ക് അറിയിച്ചത് സോമാലിയന്‍ പ്രധാനമന്ത്രി ഹസ്സന്‍ അലി ഹെയറാണ്. വരള്‍ച്ച രൂക്ഷമായ രാജ്യത്തെ പട്ടിണിമരണത്തിന്‍റെ മുഴുവന്‍ കണക്കുകള്‍ ഇതുവരെ ലഭ്യമായിട്ടില്ല. വരള്‍ച്ച ഇനിയും രൂക്ഷമാകുമെന്നും പട്ടിണിമരണനിരക്ക് ക്രമാതീതമായി ഉയരുമെന്നുമാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
ശുദ്ധജലത്തിലെ അഭാവംമൂലം കോളറയും പടരുകയാണ്. ഓഡിന്‍ലെ നഗരത്തില്‍മാത്രം ഡസണ്‍കണക്കിന് പേരാണ് കോളറമൂലം മരിച്ചത്.വളര്‍ച്ചമൂലം ഒട്ടേറെ വളര്‍ത്തുമൃഗങ്ങളും ചത്തൊടുങ്ങി. 2010മുതല്‍ 2012 വരെ സോമാലിയയിലുണ്ടായ ഭക്ഷ്യക്ഷാമത്തില്‍ രണ്ടുലക്ഷത്തി അറുപതിനായിരം പേരാണ് മരിച്ചത്. നൈജീരിയ, സൗത്ത് സുഡാന്‍, യമന്‍ എന്നീ രാജ്യങ്ങളും കടുത്ത ഭക്ഷ്യക്ഷാമം നേരിടുകയാണ്