E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday March 05 2021 10:18 PM IST

Facebook
Twitter
Google Plus
Youtube

More in World

അപ്രത്യക്ഷമായ ഇന്ത്യയുടെ ചന്ദ്രയാൻ–1 പേടകം നാസ കണ്ടെത്തി, നഷ്ടപ്പെട്ടത് 2009 ഓഗസ്റ്റ് 29 ന്!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

chandraayan-1
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഏഴു വർഷം മുന്‍പ് കാണാതായ ഇന്ത്യയുടെ ചന്ദ്രയാൻ –ഒന്ന് പേടകം അവസാനം കണ്ടെത്തിയിരിക്കുന്നു. അമേരിക്കൻ ബഹിരാകാശ ഏജൻസി നാസയാണ് ഇന്ത്യയുടെ ആദ്യ ചാന്ദ്രയാൻ ദൗത്യത്തിനായി വിക്ഷേപിച്ച പേടകം കണ്ടെത്തിയെന്ന് അറിയിച്ചിരിക്കുന്നത്. ബഹിരാകാശത്തെ നിരവധി വസ്തുക്കൾക്കിടയിൽ ഭൂമിയുമായി ബന്ധം നഷ്ടപ്പെട്ട ഇത്തരം ചെറിയ വസ്തുക്കളെ കണ്ടെത്തുക ബുദ്ധിമുട്ടാണ്. അതും ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനെ ചുറ്റുന്ന പേടകം.

ടെലിസ്കോപ്പുകൾ ഉപയോഗിച്ച് കണ്ടെത്താൻ സാധ്യമല്ലാത്ത ഇത്തരം വസ്തുക്കളെ റഡാറിന്റെ സഹായത്തോടെയാണ് കണ്ടെത്തുന്നത്. ഇതിനു പുറമെ ചന്ദ്രന്റെ പ്രകാശത്തിനുള്ളിൽ നിന്ന് ചന്ദ്രയാൻ പോലുള്ള പേടകങ്ങളെ പെട്ടെന്ന് കണ്ടെത്താനാകില്ല. എന്നാൽ നാസയുടെ ഗ്രഹങ്ങള്‍ക്കു മധ്യേയുള്ള വസ്തുക്കളെ കണ്ടെത്താൻ സഹായിക്കുന്ന റഡാറാണ് ചന്ദ്രയാൻ ഒന്ന് കണ്ടെത്തിയിരിക്കുന്നത്. നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലാബാണ് ഈ കണ്ടെത്തൽ നടത്തിയത്.

ഭൂമിക്കും ചന്ദ്രനുമിടയിൽ രണ്ട് വസ്തുക്കളെയാണ് നാസയുടെ റഡാർ കണ്ടെത്തിയത്. ഇതിൽ ഒരു പേടകം ഇപ്പോഴും സജീവമാണ്, രണ്ടാമത്തേത്ത് നിഷ്‌ക്രിയമായിട്ടുണ്ട്. അടുത്ത ചാന്ദ്ര ദൗത്യങ്ങൾക്ക് ഈ കണ്ടെത്തൽ ഏറെ ഗുണകരമാകുമെന്നാണ് നാസ ഗവേഷകർ പറയുന്നത്. നാസയുടെ തന്നെ ലൂണാര്‍ റിക്കനൈസണ്‍സ് ഓര്‍ബിറ്റ‍ര്‍ (എല്‍ആ‍ര്‍ഒ), ഇന്ത്യയുടെ ചന്ദ്രയാൻ ഒന്ന് പേടകങ്ങളാണ് ഭൂമിയിൽ സ്ഥാപിച്ച റഡാറിലൂടെ കണ്ടെത്തിയിരിക്കുന്നത്.

നാസയുടെ ലൂണാര്‍ റിക്കനൈസണ്‍സ് ഓര്‍ബിറ്റ‍ര്‍ കണ്ടെത്തുക എളുപ്പമായിരുന്നു. എന്നാൽ ഇന്ത്യയുടെ ചന്ദ്രയാൻ കണ്ടെത്താൻ ഏറെ ബുദ്ധിമുട്ടിയെന്നും ഗവേഷകർ പറഞ്ഞു. അതേസമയം, ലൂണാര്‍ റിക്കനൈസണ്‍സ് ഓര്‍ബിറ്റ‍ര്‍ പേടകത്തേക്കാളും വളരെ ചെറുതാണ് ഇന്ത്യയുടെ ചന്ദ്രയാൻ ഒന്ന്. ഇതിനാൽ തന്നെ കണ്ടെത്താനായി ലോകത്തിലെ തന്നെ ഏറ്റവും മികച്ച റഡാര്‍ സംവിധാനം ഉപയോഗിക്കേണ്ടി വന്നു. ഏകദേശം 380,000 കിലോമീറ്റർ അകലെയാണ് ഈ പേടകങ്ങൾ സ്ഥിതി ചെയ്യുന്നത്. ഇതിനായി 70 മീറ്റർ ആന്റിനയാണ് ഉപയോഗിച്ചത്. ചന്ദ്രന് മുകളിൽ 200 കിലോമീറ്റർ പരിധിയിലാണ് ചന്ദ്രയാൻ ഒന്ന് ചുറ്റുന്നത്. എന്നാൽ ഇതിന്റെ സാങ്കേതിക സംവിധാനങ്ങളെല്ലാം നഷ്ടപ്പെട്ടിട്ടുണ്ടെന്നും ഗവേഷകർ പറഞ്ഞു.

ഇന്ത്യയുടെ ആദ്യ ചന്ദ്രപര്യവേക്ഷണ പേടകം ചന്ദ്രയാൻ-ഒന്ന് പത്തുമാസത്തെ പ്രവർത്തനശേഷാണ് നിലച്ചത്. രണ്ടുവർഷമായിരുന്നു പ്രതീക്ഷിച്ച ആയുസ്സെങ്കിലും പേടകവുമായുള്ള ബന്ധം 2009 മാർച്ച് 29ന് പുലർച്ചെ 1.30നു പൂർണമായി വിച്‌ഛേദിക്കപ്പെടുകയായിരുന്നു. എന്നാൽ, ശാസ്‌ത്രീയമായും സാങ്കേതികമായും ചന്ദ്രയാൻ ദൗത്യം 100 ശതമാനം വിജയമായിരുന്നു. പേടകം ലക്ഷ്യമിട്ടിരുന്ന ദൗത്യങ്ങളിൽ 90-95 ശതമാനം പൂർത്തിയാക്കുകയും ചെയ്‌തിരുന്നു. 

രാജ്യത്തെ 110 കോടി ജനങ്ങൾക്ക് അമ്പിളിയോളം പ്രതീക്ഷകൾ നൽകി 2008 ഒക്‌ടോബർ 22ന് ആണു ചന്ദ്രയാൻ വിക്ഷേപിക്കപ്പെട്ടത്. നവംബർ എട്ടിനു ചന്ദ്രോപരിതലത്തിൽ നിന്നു 100 കിലോമീറ്റർ അകലെയുള്ള അന്തിമ ഭ്രമണപഥത്തിലെത്തി. നവംബർ 14ന്, ഇന്ത്യയുടെ ചാന്ദ്രദൗത്യത്തിനുള്ള തെളിവായി എംഐപി (മൂൺ ഇംപാക്‌ട് പ്രോബ്) ഉപഗ്രഹോപരിതലത്തിലെത്തിച്ചു. വിക്ഷേപണം മുതൽ ഭൂമിയുടെയും ചന്ദ്രനിലെയും ഭ്രമണപഥത്തിലെ സഞ്ചാരവും എംഐപി ദൗത്യവുമെല്ലാം മുൻനിശ്‌ചയപ്രകാരം തന്നെയാണു ചന്ദ്രയാൻ പൂർത്തിയാക്കിയത്. യുഎസ്, റഷ്യ, ജപ്പാൻ, ചൈന എന്നീ രാജ്യങ്ങൾക്കും യൂറോപ്യൻ സ്‌പേസ് ഏജൻസിക്കും പിന്നാലെയാണു ചന്ദ്രദൗത്യത്തിൽ അന്ന് ഇന്ത്യ വിജയം നേടിയത്. 

പേടകത്തിന്റെ സെൻസറുകളിലൊന്നിനു 2009 ഏപ്രിൽ 26നു തകരാറു സംഭവിച്ചിരുന്നു. ശക്‌തിയേറിയ സൂര്യരശ്‌മികളേറ്റു രണ്ടാമത്തെ സെൻസർ മേയ് 16നും പ്രവർത്തനരഹിതമായി. മൊത്തം 312 ദിവസമാണു ചന്ദ്രയാൻ പ്രവർത്തിച്ചത്. ഇതിനിടയിൽ 3400ൽ ഏറെ തവണ ചന്ദ്രനു ചുറ്റും ഭ്രമണം പൂർത്തിയാക്കി. എഴുപതിനായിരത്തോളം ചിത്രങ്ങൾ അയച്ചു. ചന്ദ്രന്റെ ഉപരിതല ചിത്രീകരണ ക്യാമറ, ധാതുപരീക്ഷണത്തിനു സഹായകമാകുന്ന മാപ്പർ, അതിതീവ്ര വർണങ്ങളെ ചിത്രീകരിക്കാവുന്ന ഇമേജർ തുടങ്ങിയവ ചന്ദ്രയാൻ ദൗത്യത്തിന്റെ ഭാഗമായിരുന്നു. 

ചന്ദ്രനിലെ പർവതങ്ങളുടെയും ഇരുളടഞ്ഞ ഗർത്തങ്ങളുടെയും വിസ്‌മയിപ്പിക്കുന്ന ചിത്രങ്ങളും അയച്ചു. ചന്ദ്രന്റെ രാസപരവും ധാതുപരവുമായ ഒട്ടേറെ വിവരങ്ങളും ചന്ദ്രയാൻ ശേഖരിച്ചതായി ഐഎസ്‌ആർഒ വെളിപ്പെടുത്തിയിരുന്നു. ചന്ദ്രയാൻ നൽകിയ, ചന്ദ്രന്റെ വടക്കൻ ധ്രുവത്തിനു സമീപത്തെ മഞ്ഞുപാളി സംബന്ധിച്ച പഠനങ്ങളിലേക്കു നയിക്കുന്ന വിവരങ്ങൾ ഐഎസ്‌ആർഒയും നാസയും സംയുക്‌തമായി വിശകലനം നടത്തി. ചന്ദ്രയാൻ ദൗത്യത്തിന്റെ നൂറാം ദിനം ശാസ്‌ത്രജ്‌ഞർ നടത്തിയ അവലോകനത്തിൽ ചാന്ദ്രയാത്ര, ഭ്രമണപഥമാറ്റം, വിവരശേഖരണം തുടങ്ങിയ അടിസ്‌ഥാന ലക്ഷ്യങ്ങൾ കൈവരിച്ചതായി വിലയിരുത്തി. 

ചന്ദ്രയാനിലെ 11 പരീക്ഷണ ഉപകരണങ്ങളിൽ അഞ്ചെണ്ണം ഇന്ത്യയുടേതായിരുന്നു. മൂന്നെണ്ണം യൂറോപ്യൻ സ്‌പേസ് ഏജൻസിയുടേതും രണ്ടെണ്ണം യുഎസിന്റേതും ഒന്നു ബൾഗേറിയയുടേതുമാണ്. ഹീലിയം-3 വാതകത്തിന്റെയും ജലത്തിന്റെയും സാന്നിധ്യം കണ്ടെത്തുകയായിരുന്നു ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. കൂടാതെ, ഗ്രഹാന്തര പര്യവേക്ഷണങ്ങൾക്കു വേണ്ടി ചന്ദ്രനെ ‘ബേസ് ക്യാംപ്’ ആക്കി മാറ്റിയെടുക്കാനും ശാസ്‌ത്രജ്‌ഞർ ലക്ഷ്യമിട്ടിരുന്നു. 

ചന്ദ്രയാൻ-രണ്ട് 2018ൽ വിക്ഷേപിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ചന്ദ്രനിൽ സുരക്ഷിതമായി ഒരു യന്ത്രം ഇറക്കി പരിശോധനകൾ നടത്തുകയാണു രണ്ടാം ദൗത്യത്തിന്റെ ലക്ഷ്യം. ചൈനയ്‌ക്കും ജപ്പാനും മുൻപേതന്നെ ഇന്ത്യക്കാരനെ ചന്ദ്രനിൽ ഇറക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. 

കൂടുതൽ വായനയ്ക്ക് 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :