ഡെമോക്രാറ്റ് പ്രചാരണവേദിയില്‍ പ്രഥമ വനിത മിഷേല്‍ ഒബാമയാണ് താരം. ഡോണള്‍ഡ് ട്രംപിനെ ഒട്ടും മയമില്ലാതെ കടന്നാക്രമിച്ച് കയ്യടി നേടുകയാണ് മിഷേല്‍.
വാശിയേറിയ പോരാട്ടം നടക്കുന്ന നോര്‍ത്ത് കരോളൈനയിലെ തിരഞ്ഞെടുപ്പ് യോഗത്തില്‍ മിഷേല്‍ മിന്നല്‍പ്പിണറായി. അമേരിക്കന്‍ പ്രസിഡന്റാവാന്‍ ഹിലറിക്കുള്ള യോഗ്യതകളെ എണ്ണിപ്പറഞ്ഞു , ഈ തിരഞ്ഞെടുപ്പ് രണ്ട് വ്യക്തികള്‍ തമ്മിലല്ല രണ്ട് വ്യത്യസ്ത മൂല്യങ്ങള്‍ തമ്മിലാണെന്നു പറഞ്ഞ് മിഷേല്‍ ഡോണള്‍ഡ് ട്രംപിനെതിരെ ആഞ്ഞടിച്ചു.
ട്രംപിനെ പോലൊരു വ്യക്തി പ്രസിഡന്റായി വന്നാല്‍ അത് അമേരിക്ക ലോകത്തിനനു മുന്നില്‍ ഉയര്‍ത്തിപിടിക്കുന്ന മൂല്യങ്ങളുടെ തകര്‍ച്ചയ്ക്ക് കാരണമാവുമെന്ന് കൂട്ടിചേര്‍ത്ത മിഷേല്‍. ട്രംപ് നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ രാജ്യത്തിനാകെ നാണക്കേടാണെന്നും പറഞ്ഞു.
ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് റാലികളില്‍ മിഷേല്‍ ഒബാമ ഇത് ആദ്യമായാണ് ഹിലറി ക്ലിന്റനൊപ്പം ഒരേവേദിയില്‍ എത്തുന്നത്.