ലോകത്തിലെ ഏറ്റവും നീളംകൂടിയ ഗോട്ട്ഹാര്‍ഡ് തുരങ്കത്തില്‍ കൂടിയുള്ള ട്രെയിന്‍ ഗതാഗതം ഇന്ന് രാവിലെ 5.30ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. എസ്ബിബിയുടെ ചരക്കു വണ്ടി ഓടിച്ചുകൊണ്ടാണ് റെയില്‍ ഗതാഗതത്തിന് തുടക്കം കുറിച്ചത്. രാവിലെ 6.09ന് യാത്രക്കാരെയും അതിഥികളെയും വഹിച്ചുകൊണ്ടുള്ള മറ്റൊരു ട്രെയിന്‍ സുറിച്ചില്‍ നിന്നും തുരങ്കത്തിലൂടെ കടന്നുപോയി. സ്വിറ്റ്സര്‍ലന്‍ഡിലെ ജനങ്ങളുടെ ചിരകാലാഭിലാഷമാണ് തുരങ്കത്തിലൂടെ ഗതാഗതം ആരംഭിക്കുക വഴി യാഥാര്‍ത്ഥ്യമാകുന്നത്. 57 കിലോമീറ്റര്‍ നീളമുള്ള തുരങ്കം 17 വര്‍ഷംകൊണ്ടാണ് പൂര്‍ത്തിയാക്കിയത്. ഇതോടുകൂടി ടെസ്സിനിലേക്കുള്ള യാത്രക്കാര്‍ക്ക് അരമണിക്കൂര്‍ ലാഭിക്കാം.
സംസ്ഥാന ഭരണാധികാരികള്‍, ജനപ്രതിനിധികള്‍, റെയില്‍വേ മേധാവികള്‍ തുടങ്ങിയവരൊക്കെ ചരിത്ര യാത്രക്കായി ക്ഷണിക്കപ്പെട്ടിരുന്നു. തെക്കും വടക്കും തമ്മിലുള്ള അകലം ഇന്നുമുതല്‍ അരമണിക്കൂര്‍ കുറയുന്നുവെന്നു സൂറിച്ച് റെയില്‍വേ മേധാവി മാധ്യമങ്ങളോട് പറഞ്ഞു.
ആദ്യ യാത്രാ തീവണ്ടി 8.17ന്, നവീകരിച്ച ടിസിനോ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ സംസ്ഥാന ഭരണാധികാരിയുടെ നേതൃത്വത്തില്‍ വന്‍ സ്വീകരണമാണ് നല്‍കിയത്. തുടര്‍ന്ന് ബാസലില്‍ നിന്നുള്ള തീവണ്ടിയും യാത്രക്കാരെയും വഹിച്ചുകൊണ്ടെത്തി.