പാക്കിസ്ഥാനില്‍ സൂഫി ആരാധനാ കേന്ദ്രത്തിലുണ്ടായ ഐസ് ചാവേറാക്രമണത്തില്‍ നൂറോളം പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സിന്ധ് പ്രവശ്യയിലെ ലാല്‍ ഷബാസ് കലന്തര്‍ സുഫി ദേവാലയത്തിലാണ് ആക്രമണം നടന്നത്. പ്രാര്‍ഥനയ്ക്കായി ധാരാളംപേര്‍ എത്തിച്ചേര്‍ന്ന സമയത്തായിരുന്നു പൊട്ടിത്തെറി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ഏറ്റെടുത്തു.
മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. പൊട്ടിത്തെറിയുണ്ടായ സ്ഥലത്ത് ആധുനിക വൈദ്യസഹായത്തിനുള്ള സൗകര്യങ്ങള്‍ കുറവാണ്. അതിനാല്‍ പരുക്കേറ്റവരെ 70 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക് മാറ്റിക്കൊണ്ടിയിരിക്കുന്നു.