ഹോളിവുഡ് ഹില്‍സിലെ പ്രശസ്തമായ ഹോളിവുഡ് അടയാളം ഹോളിവീഡ് എന്ന് ആരോ മാറ്റി. പുതുവര്‍ഷപ്പുലരിയിലാണ് ഈ മാറ്റം സംഭവിച്ചത്. എന്നാല്‍ ഇതിന് പിന്നിലാരെന്ന് കണ്ടെത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ല.
പുതുവര്‍ഷം ആഘോഷിക്കാന്‍ ഹോളിവുഡ് ഹില്‍സിലെത്തിയ സഞ്ചാരികള്‍ ഞെട്ടി. ഹോളിവുഡ് അടയാളം ഹോളിവീഡ് ആയിരിക്കുന്നു. ടാര്‍പോളിന്‍ ഉപയോഗിച്ച് ഒ എന്ന അക്ഷരം മറച്ചശേഷമാണ് ഇ എന്നാക്കി മാറ്റിയത്.
വീഡ് എന്നാല്‍ കഞ്ചാവ് എന്നാണര്‍ത്ഥം. ലഹരിവസ്തുവായ മാരിജുവാനയുടെ ഉപയോഗ വും വിൽപനയും യുഎസ് ഫെഡറൽ നിയമപ്രകാരം കുറ്റകരമാണെങ്കിലും കലിഫോർണിയ സംസ്ഥാനം മുതിർന്നവർക്കു മാരിജുവാന ഉപയോഗിക്കാൻ അനുവാദം നൽകി കഴിഞ്ഞ നവംബറിൽ നിയമം പാസാക്കിയതു വിവാദമായിരുന്നു.
1923ൽ നിർമിച്ച ഹോളിവുഡ് അടയാളം 1976 ജനുവരി ഒന്നിനും സമാനമായ രീതിയിൽ മാറ്റപ്പെട്ടിരുന്നു.