E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 04 2021 11:50 PM IST

Facebook
Twitter
Google Plus
Youtube

More in World

ഇ-മെയിൽ വിവാദം: ഹില്ലരിക്കെതിരായ അന്വേഷണത്തിൽ വ്യാപക എതിർപ്പ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വോട്ടെടുപ്പിനു ദിവസങ്ങൾ മാത്രം ശേഷിച്ചിരിക്കെ ഹില്ലരിയുടെ ഇ-മെയിൽ വിവാദത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്താനുള്ള എഫ്ബിഐ ഡയറക്ടർ ജയിംസ് കോമിയുടെ നീക്കത്തിൽ പരക്കെ എതിർപ്പ്. അതേസമയം പുതിയ ഇ-മെയിൽ വിവാദത്തിന്റെ വാർത്ത പുറത്തുവന്നതിനെത്തുടർന്നു ഹില്ലരിയുടെ ലീഡ് കുറഞ്ഞതായി എബിസി ന്യൂസ്, വാഷിംഗ്ടൺ പോസ്റ്റ് സർവേയിൽ വ്യക്‌തമായി. 

‌വെള്ളിയാഴ്ച യുഎസ് കോൺഗ്രസ് അംഗങ്ങൾക്ക് അയച്ച കത്തിലാണ് പുതിയ ഇ-മെയിലുകൾ സംബന്ധിച്ച കാര്യം എഫ്ബിഐ ഡയറക്ടർ ജയിംസ് കോമി അറിയിച്ചത്. എന്നാല്‍ പുതിയ കണ്ടെത്തലുകള്‍ കോൺഗ്രസിനെ അറിയിക്കരുതെന്നു ജസ്റ്റീസ് ഡിപ്പാർട്ടുമെന്റ് കോമിയോട് ആവശ്യപ്പെട്ടിരുന്നതാണ്. സ്റ്റേറ്റ് സെക്രട്ടറിയായിരിക്കേ വസതിയിൽ സ്വകാര്യ ഇ-മെയിൽ സർവർ വച്ച ഹില്ലരിയുടെ വിവാദ നടപടിയില്‍ കേസെടുക്കാൻ വിസമ്മതിച്ച കോമി വോട്ടെടുപ്പ് അടുത്ത അവസരത്തിൽ വിവരങ്ങൾ പുറത്തുവിട്ടതാണ് പ്രശ്നമായത്. 

രാഷ്ട്രീയ ലാക്കോടെ മാത്രമുള്ള നീക്കമാണിതെന്ന് ഹില്ലരിക്യാമ്പ് ആരോപിച്ചിരുന്നു. എന്നാല്‍ ഹിലറിയുടെ ഇലക്ഷൻ ക്രമക്കേടിന്റെ ഒരുദാഹരണമാണിതെന്നായിരുന്നു ഫീനിക്സിലെ റാലിയിൽ പ്രസംഗിക്കവേ ട്രംപിന്റെ പ്രതികരണം. ഡെമോക്രാറ്റ് സ്‌ഥാനാർഥിയെ സംരക്ഷിക്കാൻ ജസ്റ്റീസ് ഡിപ്പാർട്ടുമെന്റും ശ്രമിക്കുകയാണെന്ന ആരോപണവും ട്രംപ് ഉയര്‍ത്തി. അതേസമയം പുതിയ ഇ-മെയിൽ വിവാദത്തിന്റെ വാർത്ത പുറത്തുവന്നതിനെത്തുടർന്നു ഹില്ലരിയുടെ ലീഡ് കുറഞ്ഞതായി എബിസി ന്യൂസ്, വാഷിംഗ്ടൺ പോസ്റ്റ് സർവേയിൽ വ്യക്‌തമായി. ഹില്ലരിക്ക് 46 ശതമാനം പേരുടെ പിന്തുണയുള്ളപ്പോൾ ട്രംപിനു 45 ശതമാനം പേരുടെ പിന്തുണയുണ്ട്. ഒരാഴ്ച മുമ്പ് ഹില്ലരിക്കു 12 പോയിന്റിന്റെ ലീഡുണ്ടായിരുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :