വൈറ്റ് ഹൗസിന്റെ അവകാശിയെ അറിയാന്‍ ഇനി രണ്ട് ദിവസം മാത്രം. പരമാവധി വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് ട്രംപും ഹിലറിയും. അഭിപ്രായ സര്‍വേഫലങ്ങളില്‍ അവസാന നിമിഷത്തിലും ഇരു സ്ഥാനാര്‍ഥികള്‍ക്കും വ്യക്തമായ മുന്‍തൂക്കമില്ല.
ഡെമോക്രാറ്റുകള്‍ക്ക് ഭുരിപക്ഷമുള്ള പെന്‍സില്‍വാനിയ, മിഷിഗണ്‍, മിനസോട്ട തുടങ്ങിടങ്ങളാണ് ഡോണഴ്ഡ് ട്രംപ് അവസാനവട്ട പ്രചാരണത്തിന് തിരഞ്ഞെടുത്തിരിക്കുന്നത്. 1972നു ശേഷം ഈ മൂന്ന് ഇടങ്ങളിലും റിപബ്ലിക്കന്‍ സ്ഥാനാര്‍ഥികള്‍ വിജയിച്ചിട്ടില്ല.താന്‍ അത് തിരുത്തികുറിക്കുമെന്ന് ട്രംപ് അവകാശപ്പെടുന്നു. മിനസോട്ടയിലെ റാലിക്കുശേഷം മിഷിഗണിലെത്തുന്ന ട്രംപ് ഫ്രീഡം ആംഫിതിയറ്ററില്‍ പ്രസംഗിക്കും. ഹിലറി ക്ലിന്റന് ഇന്ന് ഒഹായോ, ന്യൂഹാം ഷെറില്‍ തുടങ്ങിയ ഇടങ്ങളില്‍ വോട്ട് തേടും. പ്രസിഡന്റ് ഒബാമയും മകള്‍ ചെല്‍സി ക്ലിന്റനും ഹിലറിക്കുവേണ്ടി ശക്തമായി പ്രചാരണ രംഗത്തുണ്ട്.
വിധി നിര്‍ണയിക്കുന്നതില്‍ പ്രധാനസംസ്ഥാനമായ ഫ്ലോറിഡയില്‍ ഇന്നലെ ഇരു സ്ഥാനാര്‍ഥികളും വോട്ട് തേടി. അഭിപ്രായ സര്‍വേഫലങ്ങളില്‍ അവസാനനിമിഷത്തിലും ആര്‍ക്കും മുന്‍തൂക്കമില്ല. വിധി നിര്‍ണയിക്കുന്ന ബാറ്റില്‍ ഗ്രൌണ്ട് സ്റ്റേറ്റുകഴില് ഹിലറി മുന്നിട്ടു നില്‍ക്കുന്നുണ്ടെങ്കിലും ചെറിയ ശതമാനത്തിനുമാത്രമാണ്. 37 മില്യണിലധികം പൗരന്മാര് വോട്ട് രേഖപ്പെടുത്തികഴിഞ്ഞു. സ്വിങ് സ്റ്റേറ്റുകളില്‍ ലാറ്റിന്‍ വോട്ടുകള്‍ കഴിഞ്ഞതവണത്തേതിനേക്കാള് കൂടിയിട്ടുണ്ട്.