ഇന്തൊനീഷ്യയില്‍ വന്‍ നാശം വിതച്ച ഭൂചലനം തകര്‍ത്തെറിഞ്ഞത് യൂസ്ര ഫിട്രിയാനിയെന്ന യുവതിയുടെ മാംഗല്യസ്വപ്നങ്ങളാണ്. വിവാഹത്തിനു ഏതാനും മണിക്കൂറുകള്‍ മുന്‍പാണ് യൂസ്രയുടെ പ്രതിശ്രുത വരന് സുഹാര്ണെയെ മരണം തട്ടിയെടുത്തത്.
വിവാഹത്തിനുള്ള ആഹ്ലാദത്തിമിര്‍പ്പിലായിരുന്നു യൂസ്ര ഫിട്രിയാനിയുടെ വീട്. ബഹുവര്ണ്ണത്തിലൊരുക്കിയ വിവാഹവേദി, വിരുന്നുകാര്‍ക്കായി കരുതിയ മധുരപലഹാരങ്ങള്‍ , പാട്ടും ബഹളവും. പക്ഷേ ഒരൊറ്റ നിമിഷം കൊണ്ട് എല്ലാം തകിടംമറിഞ്ഞു. പ്രതിശ്രുതവരന് സുഹാര്ണെ മാര്‍ക്കറ്റിനുള്ളിലെ കെട്ടിടം തകര്ന്നുവീണ്് മരിച്ചു എന്ന വാര്‍ത്ത ഫിട്രിയാനിക്കും കുടുംബത്തിനും താങ്ങാവുന്നതിനും അപ്പുറമായിരുന്നു. ഇരുവരും ആദ്യമായി കണ്ടുമുട്ടിയ അതേ മാര്‍ക്കറ്റില്‍ വച്ചാണ് സുഹാര്ണെ അപകടത്തില്‍ പെടുന്നത്.
ഇന്തൊനീഷ്യയിലെ ദേശീയ ദുരന്തനിവാരണ ഏജന്‍സിയുടെ കണക്ക് പ്രകാരം ഭൂചനത്തില്‍ നൂറിലധികം പേര് മരിക്കുകയും എഴുന്നൂറിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.