E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 04 2021 11:30 PM IST

Facebook
Twitter
Google Plus
Youtube

More in World

ആറ് രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് വീസ നിഷേധിച്ച് ട്രംപ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ആറ് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വീസ നിഷേധിച്ചുള്ള പുതിയ ഉത്തരവ് നിലവില്‍ വന്നു. ഇറാഖിനെ ഒഴിവാക്കിയതും നിലവില്‍ വിസയുള്ളവര്‍ക്കും ഗ്രീന്‍ കാര്‍ഡുള്ളവര്‍ക്കും വിലക്ക് ബാധകമാക്കാത്തതുമാണ് പ്രധാന മാറ്റം. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലേക്ക് പോകുന്നതിന് പൗരന്‍മാക്ക് യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്മെന്‍റ് സുരക്ഷാ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. 

വിവാദങ്ങളുടെ കെട്ടഴിച്ചു വിട്ട ഡോണാള്‍ഡ് ട്രംപിന്‍റെ ഉത്തരവായിരുന്നു ഏഴു രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കുള്ള വിലക്ക്. ജനുവരി 27 ലെ ഉത്തരവ് പിന്നീട് വിവിധ കോടതികള്‍ സ്റ്റേ ചെയ്തു. കാതലായ മാറ്റാതെയാമ് പുതിയത്. ഐഎസിനെതിരെയുള്ള യുദ്ധത്തില്‍ സഖ്യകക്ഷി എന്ന പരിഗണനയിലാണ് ഇറാഖിനെ ഒഴിവാക്കിയത്. 

സുഡാന്‍, സൊമാലിയ, സിറിയ,യെമന്‍ ഇറാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് 90 ദിവസം വിലക്ക് തുടരും. പക്ഷെ നേരത്തെ വീസ ലഭിച്ച ഈ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് പുതിയ ഉത്തരവ് ബാധകമല്ലെന്ന മാറ്റമുണ്ട്. ഗ്രീന്‍ കാര്‍ഡുള്ളവരുടെ പ്രവേശനം തടയില്ല എന്നതും ഭേദഗതിയാണ്. 

അമേരിക്കന്‍ സുരക്ഷയ്ക്കായി ശരിയായ നടപടി സ്വീകരിച്ചു എന്ന് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണ്‍ പറഞ്ഞു. അഭയാര്‍ത്ഥികള്‍ക്കുള്ള 120 ദിവസത്തെ വിലക്ക് തുടരും. എന്നാല്‍ നിലവില്‍ അനുമതി ലഭിച്ചവര്‍ക്ക് ബാധകമല്ല എന്നതാണ് മാറ്റം. സിറിയന്‍ അഭായര്‍ത്ഥികളെ എല്ലാ കാലത്തേക്കും വിലക്കിയതും എടുത്തുകളഞ്ഞു. 

ഈ മാസം 16 മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും. മുസ്ലീം വിരുദ്ധ നിലപാടും ഇടുങ്ങിയ ചിന്താഗതിയും മാത്രമാണ് പുതിയ ഉത്തരവെന്ന് അമേരിക്കയിലെ വിവിധ മനുഷ്യാവകാശ സംഘനകള്‍ പ്രതികരിച്ചു. വരും ദിവസങ്ങളിലും നിയമയുദ്ധങ്ങള്‍ അമേരിക്കയില്‍ നടക്കുമെന്നുറപ്പ്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :