E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:54 AM IST

Facebook
Twitter
Google Plus
Youtube

More in World

വിപ്ളവസൂര്യന് അഭിവാദ്യങ്ങളുമായി ഉറങ്ങാതെ ക്യൂബയുടെ തെരുവുകള്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വിപ്ളവസൂര്യന് അഭിവാദ്യങ്ങളുമായി ഉറങ്ങാതെ ക്യൂബയുടെ തെരുവുകള്‍. വിവ ഫിദല്‍ എന്നുവിളിച്ച് വിദ്യാര്‍ഥികളടക്കം പതിനായിരങ്ങള്‍ ഫിദല്‍ കാസ്ട്രോയ്ക്ക് ആദരവുമായി തെരുവുകളില്‍ ഇറങ്ങി. ലോകത്തിനും ക്യൂബയ്ക്കുമേല്‍ കാസ്ട്രോയുടെ സ്വാധീനം ചരിത്രം വിധിക്കുമെന്ന് അനുശോചനസന്ദേശത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ പറഞ്ഞു. 

രാഷ്ട്രനായകനോടുളള ആദരവുമായി ഒന്‍പതുദിവസത്തെ ദുഖാചരണത്തിലാണ് ക്യൂബ. ഫിദല്‍ മരിച്ചിട്ടില്ല, ഞങ്ങളാണ് ഫിദല്‍ എന്ന മുദ്രാവാദ്യങ്ങളുമായി ഹവാന സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങി. ഇവര്‍ക്കൊപ്പം ദേശീയ പതാകയുമായി ആയിരങ്ങള്‍ അണിചേര്‍ന്നു. 

ശനിയാഴ്ച കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക പത്രങ്ങള്‍ പതിവുചുവപ്പ് മഷിക്കുപകരം കറുത്ത മഷിയിലാണ് അച്ചടിച്ചത്. സംസ്കാരം നടക്കുന്ന ഡിസംബര്‍ നാലിനുശേഷമേ മദ്യശാലകള്‍ ഇനി തുറക്കൂ. ആഘോഷപരിപാടികള്‍ നടത്തുന്നതും സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്. ലോകത്തിന്റെ അനുശോചനം ക്യൂബയിലേക്ക് ഒഴുകുകയാണ്. ലോകത്തിനും ക്യൂബയ്ക്കുമേല്‍ കാസ്ട്രോയുടെ സ്വാധീനം ചരിത്രം വിധിക്കുമെന്ന് അനുശോചനസന്ദേശത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ പറഞ്ഞു. 

കാസ്ട്രോയുടെ കുടുംബാംഗങ്ങളോടും ക്യൂബന്‍ ജനതയോടും അമേരിക്കയുടെ സൗഹൃദം പങ്കുവയ്ക്കുന്നതായി ഒബാമ പറഞ്ഞു. ഫിദല്‍ കാസ്ട്രോ റഷ്യയുടെ ഉറ്റസുഹൃത്തായിരുന്നുവെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ പറഞ്ഞു. ഫിഹലും സുഹൃത്തുക്കളും ചേര്‍ന്ന് സൃഷ്ടിച്ച സ്വതന്ത്ര ക്യൂബ ലോകരാഷ്ട്രങ്ങള്‍ക്ക് മാതൃകയാണെന്നും പുടിന്‍ അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി. പ്രിയസഖാവിനെയും ഉറ്റ ചങ്ങാതിയെയുമാണ് നഷ്ടമായതെന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിങ്പിങ് അനുശോചിച്ചു. ഇരുപതാം നൂറ്റാണ്ടില്‍ ലോകം ഉറ്റുനോക്കിയ വ്യക്തിത്വമാണ് ഫിദല്‍ കാസ്ട്രോയുടേതെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വോ ഒലോന്‍ദ് പറഞ്ഞു. ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്ന് അടക്കം അനുശോചനങ്ങള്‍ ക്യൂബയിലേക്ക് പ്രവഹിക്കുകയാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :