കൊളംബിയയിലെ വിമാനാപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപെട്ട ഷാപെകോയെന്‍സ് ഗോളി ജാക്സണ് ഫോള്‍മാന്റെ കാല് മുറിച്ചുമാറ്റി. ഫോള്‍മാന്‍ ഉള്‍പ്പെടെ ആറുപേരാണ് മെഡെലിനിലെ ആശുപത്രിയില്‍ ചികില്‍സയിലുള്ളത്.
ജീവിതത്തിേലക്ക് മടങ്ങിയെത്തിയതായി ഫോള്‍മാന്‍ അറിയാം. പക്ഷേ, ഇനി താന്‍ ഷാെപകോയെന്സിന്റെ ഗോള്‍വല കാക്കില്ലെന്ന സത്യം ശസ്ത്രക്രിയയ്ക്കുശേഷം ഇതുവരെ ബോധം വീണ്ടെടുത്തിട്ടില്ലാത്ത ഫോള്‍മാന്‍ അറിഞ്ഞിട്ടില്ല.
ഫോള്‍മാന്റെ ഇടത്തേകാലിനും സാരമായ പരുക്കുണ്ടെങ്കിലും മുറിച്ചുമാറ്റേണ്ടതില്ല. ഷാപെകോയെന്‍സ് ഡിഫന്‍ഡര്‍മാരായ ഹീലിയോ നെറ്റോ, അലന് റുഷെല്‍ എന്നിവരും സാരമായ പരുക്കുകളോടെ ചികില്‍സയിലാണ്.