അമേരിക്കയില്‍ തിരഞ്ഞെടുപ്പ് ദിവസം തൊട്ടടുത്ത് എത്തിനില്ക്കുമ്പോള് വരുന്ന അഭിപ്രായ സര്‍വേ ഫലങ്ങള്‍ മാറിമറയുന്നു. ഒടുവിലായി പുറത്തുവന്ന ചില വോട്ടെടുപ്പ് സര്‍വെ ഫലങ്ങള്‍ ഡോണള്‍ഡ് ട്രംപിന് അനുകൂലമാണ്. അതിനിടെ സ്വകാര്യ ഇമെയില്‍ വിവാദത്തില്‍ നിലതെറ്റിയ ഹിലറിക്ക് പിടിവള്ളിയായി ട്രംപിനെതിരെ രഹസ്യ സെര്‍വര്‍ ആരോപണവും പുറത്തുവന്നു.
എബിസി ന്യൂസും വാഷിങ് ടണ്‍ പോസ്റ്റും ചേര്‍ന്ന് ഒടുവില്‍ പുറത്തു വിട്ട കണക്കുകള്‍ പ്രകാരം മെയ് മാസത്തിനു ശേഷ·ം ഇതാദ്യമായി ഡോണള്‍ഡ് ട്രംപ് ഹിലറി ക്ലിന്റനുമായി ചെറിയൊരു ശതമാനത്തിന് മുന്നിട്ടു നില്ക്കുന്നു.
കണ്ക്കുള്‍ പറയുന്നത് 46 ശതമാനം പേര് ഇപ്പോള്‍ ട്രംപിനെ പിന്തുണയ്ക്കുന്നതായാണ്. ഒരു ശതമാനത്തിന്റെ മാത്രം വ്യത്യാസത്തില്‍ ഹിലറി പിന്നിട്ട് നില്ക്കുന്നു. ഇ.മെയില്‍ വിവാദത്തില്‍ എഫ്.ബി.ഐ പുനരന്വേഷണം പ്രഖ്യാപിച്ചത് ഹിരറിക്ക് ചിലയിടങ്ങളില്‍ തിരിച്ചടിയായതാണ് വിലയിരുത്തല്‍. എന്നാല്‍ ഡോണള്‍ഡ് ട്രംപിന് കൂടുതല്‍ തലവേദന സൃഷ്ടിച്ചുകൊണ്ടാണ് രഹസ്യ സെര്‍വര്‍ ആരോപണം ഒടുവിലായി പുറത്തുവന്നിരിക്കുന്നത്. റഷ്യയിലെ സ്വകാര്യ വാണിജ്യ ബാങ്കായ ആല്‍ഫാ ബാങ്കുമായുള്ള ഗൂഢനീക്കള്ക്കുവേണ്ടി ട്രംപ് ടവറില്‍ രഹസ്യ സെര്‍വര്‍ സ്ഥാപിച്ചതായാണ് ഒരു യു.എസ് മാസിക റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹിലറി ട്വിറ്ററില്‍ ട്രംപിനെതിരെ ആഞ്ഞടിച്ചു. എന്നാല്‍ ട്രംപ് ആരോപണങ്ങള്‍ പൂര്‍ണമായും നിഷേധിച്ചിരിക്കുകയാണ്.