E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday March 05 2021 01:16 AM IST

Facebook
Twitter
Google Plus
Youtube

More in World

ചൈനയിൽ മരങ്ങൾക്കും ആധാർ കാർഡ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

chinese-trees
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഇന്ത്യയിലെ ആധാര്‍ കാര്‍ഡുകള്‍ മനുഷ്യരെ കുറിച്ചുള്ള വിവരങ്ങൾ ഡിജിറ്റലായി രേഖപ്പെടുത്തുന്നവയാണ്. ഇതുപോലെ ചൈനയിലെ ഒരു പ്രദേശത്തെ മരങ്ങളെയും ഡിജിറ്റലായി രേഖപ്പെടുത്തി കാര്‍ഡു നിര്‍മ്മിച്ചിരിക്കുകയാണ് അധികൃതര്‍. ഷാഡോംങ് പ്രവിശ്യയിലെ വിശുദ്ധ പൗരാണിക പര്‍വ്വതമായ മൗണ്ട് തായിയിലെ മരങ്ങള്‍ക്കാണ് ഡിജിറ്റല്‍ കാര്‍ഡുകള്‍ ലഭിച്ചിരിക്കുന്നത്. മരത്തിന്‍റെ കാലപ്പഴക്കം, ആരോഗ്യം, പ്രദേശത്തെ കാലാവസ്ഥാ തുടങ്ങിയ വിവരങ്ങളാണ് കാര്‍ഡിലുള്ളത്.

മരങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്ന ചിപ്പ് മുഖേനയാണ് ഈ ഡിജിറ്റല്‍ കാര്‍ഡിലേക്ക് വിവരങ്ങളെത്തുന്നത്. മരങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഓരോ മാറ്റങ്ങളും ഈ ഡിജിറ്റല്‍ കാര്‍ഡുകളിലൂടെ നിരീക്ഷണ കേന്ദ്രത്തിനറിയാനാകും. കീടങ്ങളുടെ ആക്രമണം മുതല്‍ മനുഷ്യര്‍ സൃഷ്ടിക്കുന്ന മാറ്റങ്ങള്‍ വരെ ഇതിലൂടെ നിരീക്ഷിച്ചു മരങ്ങളുടെ സംരക്ഷണം ഉറപ്പു വരുത്തുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

ആദ്യഘട്ടത്തില്‍ ഇരുപതിനായിരം മരങ്ങള്‍ക്കു ചിപ്പുകള്‍ ഘടിപ്പിച്ചാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. വൈകാതെ പ്രദേശത്തെ മറ്റു മരങ്ങള്‍ക്കും ഈ ഡിജിറ്റല്‍ കാര്‍ഡുകള്‍ ലഭ്യമാക്കും. ചുരുങ്ങിയത് അഞ്ഞൂറു വര്‍ഷമെങ്കിലും പഴക്കമുള്ളതാണ് ഈ പ്രദേശത്തെ മരങ്ങള്‍. ഇവയുടെ ചരിത്രപരവും പൗരാണികവുമായ പ്രാധാന്യം കണക്കിലെടുത്താണ് സംരക്ഷണത്തിനായി ഇത്രയും വിപുലമായ പദ്ധതികള്‍ നടപ്പാക്കുന്നത്. യിംകെസോംങ് എന്നറിയപ്പെടുന്ന പൈന്‍ ഇനത്തില്‍ പെട്ട മരങ്ങളാണ് ഇവിടെ പകുതിയിലേറെയും.

രാജ്യാന്തര പൗരാണിക സംരക്ഷണ പട്ടികയില്‍ ഉള്‍പ്പെട്ടതാണ് ഈ പ്രദേശം. ചൈനയിലെ അഞ്ചു വിശുദ്ധ പര്‍വ്വതങ്ങളില്‍ ഒന്നാണ് മൗണ്ട് തായ്. സമുദ്രനിരപ്പില്‍ നിന്ന് 1500 മീറ്ററാണ് ഇതിന്‍റെ ഉയരം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :