E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday March 05 2021 01:02 AM IST

Facebook
Twitter
Google Plus
Youtube

More in World

അമേരിക്കൻ പ്രസിഡന്റായില്ലെങ്കിലും വേണ്ട... പ്രസിഡന്റിന്റെ നായയെങ്കിലുമായാൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

obama
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ന്യൂയോർക്ക്∙ അമേരിക്കയിൽ പ്രസിഡന്റ് ആയില്ലെങ്കിലും സാരമില്ല, പ്രസിഡന്റിന്റെ നായ ആയെങ്കിലും ജനിച്ചാൽ മതിയായിരുന്നു എന്ന് ആരെങ്കിലും ചിന്തിച്ചാൽ കുറ്റം പറയാൻ പറ്റില്ല. അമേരിക്കൻ പ്രസിഡന്റുമാർ വളർത്തിയിരുന്ന നായ്ക്കൾ ഇന്ന് അമേരിക്കൻ മാർക്കറ്റിൽ വലിയ വിലയുള്ള പാവകളാണ്. തിരഞ്ഞെടുപ്പുകൂടി അടുത്തതോടെ ഈ നായപ്പാവകൾക്ക് വൻ ഡിമാന്റാണ്.

ഒബാമയ്ക്ക് സെനറ്റർ കെന്നഡി സമ്മാനിച്ച പോർച്ചുഗീസ് വാട്ടർ ഇനത്തിൽ പെട്ട ചെറിയ കറുത്തനായയുടെ പാവകൾക്ക് വൻ ഡിമാന്റാണ്. നികുതിയടക്കം 15 ഡോളറെങ്കിലും കൊടുത്താലേ പാവ കിട്ടൂ. ജോൺ എഫ് കെന്നഡി വളർത്തിയിരുന്ന ക്ലിപ്പർ എന്ന ജർമൻ ഷെപ്പേർഡിന്റെ പാവയ്ക്കും ആവശ്യക്കാരുണ്ട്. മുൻ പ്രസിഡന്റ് ഫോർഡിന്റെ ലിബർട്ടി എന്നു പേരുള്ള ജർമൻ ഷെപ്പേർഡിന്റെ പാവയും പ്രസിഡന്റ് പ്രേമികളും നായ പ്രേമികളും സ്വന്തമാക്കുന്നു. ഫസ്റ്റ് ഡോഗ്സ് എന്ന പേരിൽ പുസ്തകവും വിൽപനയ്ക്കുണ്ട്. ഒബാമ നായയേയും കൊണ്ട് ഓടുന്നതാണ് മുഖചിത്രം. പ്രസിഡന്റുമാരുടെ നായ സ്നേഹമാണ് ഇതിവൃത്തം.

തീർന്നില്ല, നായകൾക്കു തിന്നാനുള്ള ബിസ്ക്കറ്റിനെയും അമേരിക്കയിലെ രാഷ്ട്രീയ പാർട്ടികളുടെ പേരിട്ട് വിൽക്കുന്നുണ്ട്. ഡെമോക്രാറ്റിക് നായകൾക്കും റിപ്പബ്ലിക്കൻ നായകൾക്കും പ്രത്യേകമാണ് ബിസ്ക്കറ്റുകൾ. തെരുവ്നായ് ശല്യം കൊണ്ട് പുറത്തിറങ്ങാനാവാത്ത കേരളത്തിൽ നിന്നെത്തുന്നവർക്കു കൗതുകമാണ് പ്രസിഡന്റിന്റെ നായകൾ മാർക്കറ്റ് പിടിക്കുന്ന കാഴ്ച.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :