ഒരു കുട്ടിക്ക് 62 ലക്ഷം, രണ്ടാമത്തെ കുട്ടിക്ക് ഇരട്ടി; ജീവനക്കാര്‍ക്ക് സമ്മാനവുമായി കൊറിയന്‍ കമ്പനി

baby-in-womb-representational-image
SHARE

 പതിവിലും വ്യത്യസ്തമായ ഒരു ഓഫറുമായി ഒരു കൊറിയന്‍ കമ്പനി രംഗത്ത്. കുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കുന്നവര്‍ക്ക് ലക്ഷക്കണക്കിന് രൂപ സമ്മാനമായി നൽകാൻ തീരുമാനിച്ചിരിക്കുകയാണ് ദക്ഷിണകൊറിയൻ നിര്‍മാണ കമ്പനിയായ ബോയൂങ് ഗ്രൂപ്പ്.

ദക്ഷിണ കൊറിയയുടെ കുറഞ്ഞ ജനനനിരക്ക് എന്ന പ്രശ്നം പരിഹരിക്കാന്‍ ഇത്തരം ഓഫറുകള്‍ സഹായിക്കുമെന്ന് കമ്പനി അറിയിച്ചു. ജീവനക്കാർക്ക് ഓരോ കുഞ്ഞ് ജനിക്കുമ്പോഴും അവർക്ക് നേരിട്ട് പണം നൽകാനുള്ള പദ്ധതിയാണ് ബൂയങ് ഗ്രൂപ്പ് ചെയർമാൻ ലീ ജൂംഗ് ക്യൂൻ പങ്കുവെച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ജീവനക്കാരുടെ ഓരോ കുട്ടിക്കും 62 ലക്ഷം രൂപയോളം മൂല്യം വരുന്ന കൊറിയൻ കറന്‍സിയായ കൊറിയന്‍ വോണ്‍ നല്‍കാനാണ് കമ്പനിയുടെ തീരുമാനം. ഇതിന് പുറമെ മൂന്ന് കുട്ടികളുള്ള ജീവനക്കാര്‍ക്ക് ഒന്നുകില്‍ 300 ദശലക്ഷം കൊറിയന്‍ വോണ്‍ അതായത് 1,86,68,970 രൂപ പണമായോ നൽകാൻ കമ്പനി തീരുമാനിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ജീവനക്കാരായ പുരുഷന്മാര്‍ക്കും വനിതകള്‍ക്കും ഓഫര്‍ ലഭിക്കും. 2015 മുതല്‍ ദക്ഷിണ കൊറിയയുടെ ജനസംഖ്യ കുറഞ്ഞുവരികയാണ്. 2025ല്‍ 0.65 ശതമാനത്തില്‍ നിന്നും 2026 ആകുമ്പോഴേക്കും അത് 0.59 ശതമാനമായി കുറയുമെന്നാണ് കരുതുന്നത്.

MORE IN WORLD
SHOW MORE