
ഫെയ്സ്ബുക്കില്‍ കണ്ട സുഹൃത്തിനെ വിവാഹം ചെയ്യാന്‍ പാക്കിസ്ഥാനിലെ കുഗ്രാമത്തിലെത്തിയ ഇന്ത്യന്‍ യുവതി മക്കളെ കാണാന്‍ തിരിച്ച് ഇന്ത്യയിലെത്തുന്നു. 34 കാരിയായ രാജസ്ഥാന്‍ സ്വദേശി അഞ്ജുവാണ് 29 കാരനായ പാക് യുവാവ് നസറുള്ളയെ വിവാഹം കഴിച്ചത്.
വിവാഹം കഴിഞ്ഞതോടെ മതം മാറിയ അഞ്ജു ഫാത്തിമ എന്ന പേരും സ്വീകരിച്ചു. പാക്കിസ്ഥാനിലെ പെഷവാറിലാണ് ഇരുവരും താമസിക്കുന്നത്. കഴിഞ്ഞ ജൂലൈ 25നായിരുന്നു ഇരുവരുടെയും വിവാഹം. കുറച്ച് കാലമായി ഫാത്തിമ മാനസികമായി അസ്വസ്ഥയാണന്നും കുട്ടികളെ ഓര്‍ക്കാറുണ്ടെന്നും അതുകൊണ്ട് അടുത്ത മാസത്തോടെ ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ നോക്കുകയാണന്നും ഭര്‍ത്താവ് ഇന്ത്യന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
മുന്‍പ് അഞ്ജു, അരവിന്ദ് എന്ന് രാജസ്ഥാന്‍ സ്വദേശിയെ വിവാഹം ചെയ്തിരുന്നു. അവര്‍ക്ക് 15 വയസും ആറുവയസുമുള്ള പെണ്‍മക്കളുണ്ട്. മക്കളെ കണ്ടാല്‍ അവള്‍ക്ക് ആശ്വാസമാകുമെന്ന് ഭര്‍ത്താവ് നസറുള്ള പറഞ്ഞു. വിസ ലഭിക്കാന്‍ അല്പം സാവകാശമുള്ളതിനാല്‍ അടുത്ത മാസം വരെ കാത്തിരിക്കേണ്ടിവരും. ബോളിവുഡ് താരങ്ങളായ ദിലീപ് കുമാര്‍, ഷാ രൂഖ് ഖാന്‍ എന്നിവരുടെ പെഷറിലെ തറവാട് കാണണമെന്നാണ് ആഗ്രഹമെന്ന് അവര്‍ പറയുന്നു. താന്‍ പാഷ്തോ വാക്കുകള്‍ കുറെ പഠിച്ചെന്നും, ഇവിടെ പ്രശസ്തയാകുമെന്ന് വിചാരിച്ചില്ലന്നും അഞ്ജു പറഞ്ഞു.