
ബ്രസീലില്‍ വിമാനം തകര്‍ന്ന് 14 പേര്‍ കൊല്ലപ്പെട്ടു. മനൗസില്‍ നിന്നും ബാഴ്സലോസിലേക്ക് പോയ വിമാനമാണ് തകര്‍ന്നത്. 12 യാത്രക്കാരും പൈലറ്റും സഹപൈലറ്റുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവര്‍ എല്ലാവരും മരിച്ചതായി ബ്രസീല്‍ സിവില്‍ ഡിഫന്‍സ് അറിയിച്ചു. വിനോദസഞ്ചാരികളുമായി പോയ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. മോശം കാലാവസ്ഥയ്ക്ക് ഇടയില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുമ്പോഴാണ് വിമാനം അപകടത്തില്‍പ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്രസീലിയന്‍ കമ്പനിയായ എംബ്രേയറിന്റെ ഇരട്ട എഞ്ചിന്‍ വിമാനമായ ഇഎംബി 110 ആണ് തകര്‍ന്നത്. ബ്രസീലിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ് ബാഴ്സലോസ്.
വിമാനത്തിലുണ്ടായിരുന്നവരെല്ലാം ബ്രസീലിയന്‍ പൗരന്മാരാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. എന്നാല്‍ അമേരിക്കന്‍ പൗരന്മാരും അപകടത്തില്‍പ്പെട്ട വിമാനത്തില്‍ ഉണ്ടായിരുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. മനൗസില്‍ നിന്ന് 90 മിനിറ്റ് നീണ്ട വിമാന യാത്രയാണ് ബാഴ്സലോസിലേക്കുള്ളത്. ബാഴ്സലോസിലേക്ക് പോയ മറ്റ് രണ്ട് വിമാനങ്ങള്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് ലാന്‍ഡ് ചെയ്യാതെ തിരിച്ചുവന്നിരുന്നതായി അധികൃതര്‍ പറയുന്നു.
Plane carrying tourists crashes in Brazil, 14 death