ആക്രമിച്ച് 12 സിംഹങ്ങള്‍;പ്രതിരോധിച്ച് കാട്ടുപോത്തും;പിന്‍വാങ്ങി രാജാക്കന്‍മാര്‍

lion-attacknew
SHARE

ദാഹിച്ചുവലഞ്ഞ്  അല്‍പം വെള്ളം കുടിക്കാൻ എത്തിയ കാട്ടുപോത്തിനെ  സിംഹങ്ങൾ ചേർന്ന് ആക്രമിക്കുന്ന വിഡിയോ വൈറലാകുന്നു. സൗത്ത് ആഫ്രിക്കയിലെ ക്രൂഗർ നാഷനൽ പാർക്കിലാണ് സംഭവം.  നദിയിൽ വെള്ളം കുടിക്കാന്‍ കുനിഞ്ഞപ്പോൾ പതുങ്ങിയിരുന്ന സിംഹങ്ങൾ കാട്ടുപോത്തിനുമേല്‍ ചാടിവീഴുകയായിരുന്നു. കാട്ടുപോത്ത് നന്നായി പ്രതിരോധിച്ചു.

ഒരു വശത്തുനിന്ന് കുറച്ചു സിംഹങ്ങൾ ഒന്നിച്ച് ആക്രമിക്കാൻ എത്തുമ്പോൾ അവരെ വിരട്ടിയോടിക്കുന്നുണ്ട്.  മറുവശത്തെ സിംഹങ്ങൾ കാട്ടുപോത്തിനെ ആക്രമിക്കാനും അടുക്കുന്നു. പിന്നിൽ നദിയായതിനാൽ വളഞ്ഞിട്ട് ആക്രമിക്കാൻ അവർക്കായില്ല. നിമിഷനേരം കൊണ്ട് കാട്ടുപോത്ത് എല്ലാ സിംഹങ്ങളെയും തുരത്തി നദിയിലേക്കിറങ്ങി. മറുകരയിലേക്ക് പോകുന്ന ഇരയെ നോക്കി സിംഹങ്ങൾ നിസഹായരായി നോക്കിനിൽക്കുന്നത് വിഡിയോയിൽ കാണാം. പിന്നീട് കൂട്ടത്തോടെ സിംഹങ്ങൾ കരവിടുകയായിരുന്നു. 

MORE IN WORLD
SHOW MORE