റീല്‍സിടാന്‍ പാലത്തില്‍ കയറി അഭ്യാസം; തെന്നിവീണ് കൗമാരക്കാരന് ദാരുണാന്ത്യം

losangelsbridge-25
ചിത്രം: AP
SHARE

സമൂഹമാധ്യമത്തില്‍ പങ്കുവയ്ക്കുന്നതിനായി വിഡിയോ ചിത്രീകരിക്കാന്‍ ലോസ് ഏയ്ഞ്ചല്‍സ് പാലത്തിന്റെ ആര്‍ച്ചില്‍ വലിഞ്ഞു കയറിയ കൗമാരക്കാരന്‍ തെന്നിവീണ് മരിച്ചു. പാലത്തിന്റെ കമാനത്തില്‍ കയറുന്നതിനിടെ വഴുതി വീഴുകയായിരുന്നുവെന്ന് ലോസ് ഏയ്ഞ്ചല്‍സ് പൊലീസ് കമ്മിഷണര്‍ അറിയിച്ചു. മരിച്ച കുട്ടിയുടെ പേരുള്‍പ്പടെയുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായതെന്നും ഞായറാഴ്ചയാണ് 17കാരന്റെ മൃതദേഹം കണ്ടെത്തിയതെന്നും പൊലീസ് വ്യക്തമാക്കി.

ഇന്‍സ്റ്റഗ്രാമുള്‍പ്പടെയുള്ള സമൂഹ മാധ്യമങ്ങളില്‍ താരമാകുന്നതിനായി പാലത്തില്‍ കയറി യുവാക്കള്‍ അഭ്യാസം പതിവാക്കിയതോടെ നേരത്തെ പൊലീസ് പാലം പൂട്ടിയിരുന്നു. കൗമാരക്കാര്‍ക്ക് പുറമേ ഗ്രാഫിറ്റി ആര്‍ട്ടിസ്റ്റുകളും ബൈക്കോട്ടക്കാരും എളുപ്പത്തില്‍ ശ്രദ്ധ നേടുന്നതിനായി പാലം തിരഞ്ഞെടുത്തതോടെ കടുത്ത നിയന്ത്രണങ്ങളാണ് പൊലീസ് ഏര്‍പ്പെടുത്തിയിരുന്നത്. യുവാക്കളുടെ പ്രകടനം കാണാന്‍ നിരവധി പേരും തടിച്ചുകൂടിയിരുന്നു. ലോസ് ഏയ്ഞ്ചല്‍സ് നദിക്ക് കുറുകെ 3500 അടി നീളത്തിലുള്ള പാലം കഴിഞ്ഞ ജൂലൈയിലാണ് തുറന്നത്. നഗരത്തിലെ തന്നെ ഏറ്റവും നീളമേറിയതും നിര്‍മാണ ചിലവേറിയതുമായ പാലമാണിത്.

Teen dies during apparent social media stunt on Los Angeles bridge, police say

MORE IN WORLD
SHOW MORE