ഇന്ത്യൻ അംബാസഡർക്കും ജീവനക്കാര്‍ക്കും ഭീഷണി; വാഷിങ്ടണിൽ ഖലിസ്ഥാൻ അനുകൂലികളുടെ പ്രകടനം

khalistan
SHARE

വാഷിങ്ടണിൽ ഇന്ത്യൻ അംബാസഡറെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തി ഖലിസ്ഥാൻ അനുകൂലികളുടെ പ്രകടനം.  മാധ്യമപ്രവർത്തകനുനേരെയും അതിക്രമം. അക്രമാസക്തമായ കാനഡയിലെ പ്രതിഷേധങ്ങളിൽ  കനേഡിയൻ ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി വിദേശകാര്യമന്ത്രലയം കടുത്ത പ്രതിഷേധമറിയിച്ചു. ഇതിനിടെ, പഞ്ചാബിലെ പട്യാലയിൽ രൂപ മാറ്റം വരുത്തി നടക്കുന്ന അമൃത്പാലിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

അശ്ലീല പ്രയോഗങ്ങളും ഭീഷണിയുമായിട്ടായിരുന്നു ഖലിസ്ഥാൻ അനുകൂലികളുടെ പ്രകടനം. വാഷിങ്ടണിൽ ഇന്ത്യൻ എംബസിക്ക് പുറത്ത് നൂറുകണക്കിനനാളുകളാണ് ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യവുമായി പ്രതിഷേധിച്ചത്. ഇന്ത്യൻ അംബാസഡറെ  പേരെടുത്ത് പറഞ്ഞു ഭീഷണിപ്പെടുത്തിയും ജീവനക്കാരെ കൈകാര്യം ചെയ്യുമെന്ന് പറഞ്ഞുമായിരുന്നു  പ്രകടനം. പ്രതിഷേധക്കാർ മാധ്യമപ്രവർത്തകനെയും കയ്യേറ്റംചെയ്തു. പിടിഐയുടെ ലളിത് ത്സായ്ക്കുനേരെയാണ് അതിക്രമമുണ്ടായത്. മാധ്യമപ്രവർത്തകനുനേരെയുണ്ടായ പ്രതിഷേധത്തെ അപലപിച്ചും നടപടി സ്വീകരിച്ച നിയമപാലകരെ  അഭിനന്ദിച്ചും ഇന്ത്യൻ എംബസി പ്രസ്താവനയിറക്കി.

 കാനഡയിൽ ഇന്ത്യൻ മിഷനുകൾക്ക് നേരെയുള്ള അക്രമാസക്തമായ പ്രതിഷേധങ്ങളിൽ ഇന്ത്യ കടുത്ത ഭാഷയിൽ കാനഡയെ പ്രതിഷേധം അറിയിച്ചു.  ഹൈക്കമ്മിഷണറെ വിദേശകാര്യമന്ത്രലയം വിളിച്ചുവരുത്തി. പഞ്ചാബ് പട്യാലയിൽനിന്നുള്ള അമൃത് പാൽ സിങ്ങിന്റെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. സൺ ഗ്ലാസും ജാക്കറ്റും ഉൾപ്പെടെ ധരിച്ച അമൃത്പാൽ സിഖ് പരമ്പരാഗത വേഷം പൂർണമായി ഉപേക്ഷിച്ചുവെന്ന് ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണ്. അടുത്ത അനുയായി പൽപ്രീത് സിങ്ങും കൂടെയുണ്ട്. ദൃശ്യങ്ങൾ എന്നത്തേതാണ് എന്നതിൽ വ്യക്തതയില്ല.

MORE IN WORLD
SHOW MORE