ട്വിറ്ററില്‍ ഇനി മസ്ക് ‘മിസ്റ്റര്‍ ‌ട്വീറ്റ്’; പേര് മാറ്റി: തിരിച്ചുമാറ്റാന്‍ പറ്റാതെ പെട്ടു..!

musk
SHARE

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ ഇ‌ടയ്ക്കെങ്കിലും പ്രൊഫൈല്‍ നെയിം  മാറ്റുന്ന ശീലം ചിലര്‍ക്കൊക്കെയുണ്ട്. ട്വിറ്റർ സിഇഒ ഇലോൺ മസ്‌കിനുമുണ്ട് ഈ ശീലം. അങ്ങനെ  മാറ്റിയ പേരില്‍ പെട്ടുപോയിരിക്കുകയാണ് മസ്ക് ഇപ്പോള്‍. ഇലോണ്‍ മസ്ക് തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയതും.

‘മിസ്റ്റര്‍ ട്വീറ്റ്’ എന്നാണ് ഇലോണ്‍ മസ്കിന്റെ ട്വിറ്ററിലെ പുതിയ പേര്. ഒരു അഭിഭാഷകനുമായുണ്ടായ വഴക്കിനിടെ അബദ്ധത്തില്‍ വിളിച്ച ഈ പേര് മസ്കിന് ഇഷ്ടപ്പെട്ടു. ഇതോടെ ട്വിറ്ററിലെ പ്രൊഫൈല്‍ നെയിം ആ പേരിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ പിന്നീ‌ട് പുതിയ പേര് മാറ്റാന്‍ ട്വിറ്റര്‍ അനുവദിക്കാത്തതിനാല്‍ താന്‍ കുടുങ്ങിയതായി മസ്ക് തന്നെ വെളിപ്പെടുത്തി. "എന്റെ പേര് മിസ്റ്റർ ട്വീറ്റ് എന്ന് മാറ്റി, ഇപ്പോൾ ട്വിറ്റർ അത് തിരികെ മാറ്റാൻ എന്നെ അനുവദിക്കില്ല", അദ്ദേഹം ട്വീറ്റ് ചെയ്തു. 

ട്വിറ്റര്‍ സ്വന്തമാക്കുന്നതിനുമുന്‍പും ട്വിറ്ററില്‍ സജീവമായിരുന്നു ഇലോണ്‍ മസ്ക്. ലോകത്തിലെ ഏറ്റവും വലിയ ശതകോടീശ്വരന്മാരിൽ ഒരാള്‍ കൂടിയാണ് മസ്ക്.

MORE IN WORLD
SHOW MORE