രണ്ടു വർഷമായി 7000 ബള്‍ബുകൾ ഓഫ് ചെയ്യാനാവാതെ ഈ സ്കൂൾ; വിചിത്രം

This-US-School-Has-Its-Lights-On-for-Two-Years
SHARE

രാവെന്നോ പകലെന്നോ ഭേദമില്ലാതെ രണ്ടു വർഷത്തോളമായി ബൾബുകൾ ഓഫ് ചെയ്യാതെ ഒരു സ്കൂൾ. വാഷിംങ്ടണിലെ മസാചുസെറ്റ്സിലെ മിന്നെഷോങ് റീജിയണൽ ഹൈ സ്കൂളിലാണ് കഴിഞ്ഞ രണ്ടു വർഷത്തോളമായി സ്കൂളിലുള്ള ഏഴായിരത്തോളം വരുന്ന ബൾബുകൾ 24 മണിക്കൂറും പ്രകാശിച്ചു നിൽക്കുന്നത്.

2021 ആഗസ്റ്റിൽ പ്രധാനപ്പെട്ട കമ്പ്യൂട്ടർ സെർവറിനു സംഭവിച്ച തകരാറാണ് ബൾബുകൾ ഓഫ് ചെയ്യാൻ കഴിയാത്തതിനു കാരണമെന്നും പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി. 

'ഇത് വളരെയേറെ ചിലവ് ഉണ്ടാക്കുന്നുവെന്ന് ഞങ്ങൾക്കറിയാം. ഈ പ്രശ്നം പരിഹരിക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും ഞങ്ങൾ നടത്തി വരികയാണ്'. സ്കൂളിലെ ഫിനാൻസ് വിഭാഗം ഉദ്യോഗസ്ഥനായ ആരോൺ ഒസ്ബോൺ പറഞ്ഞു. 

2012 ലാണ് സ്കൂളിൽ പുതിയ പുതിയ സിസ്റ്റം ഇൻസ്റ്റാൾ ചെയ്തത്. എന്നാൽ ഇൻസ്റ്റാൾ ചെയ്ത കമ്പനി നിരവധി തവണ കൈമാറ്റം ചെയ്യപ്പെട്ടതോടെ പ്രധാനപ്പെട്ട കമ്പ്യൂട്ടർ സെർവറിനുണ്ടായ  തകരാർ പരിഹരിക്കാനാവാതെ വന്നു. ഇത് മാറ്റി സ്ഥാപിക്കാനോ നന്നാക്കാനോ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും സ്കൂൾ പത്രം റിപ്പോർട്ട് ചെയ്യുന്നു. ആഗോള വിതരണ ശൃഖലയിലുണ്ടായ പ്രശ്നങ്ങളും സെർവർ മാറ്റി സ്ഥാപിക്കാനാവശ്യമായ ഭാഗങ്ങള്‍ ലഭ്യമാവാതിരിക്കാൻ കാരണമായെന്നും പത്രം റിപ്പോർട്ട് ചെയ്യുന്നു. 

വൈദ്യുതി സംരക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പലപ്പോഴും അധ്യാപകർ ബൾബുകൾ ഊരി വെക്കുകയാണ് ചെയ്യാറുള്ളതെന്നും റിപ്പോർട്ടുകളുണ്ട്. 

മാറ്റിസ്ഥാപിക്കേണ്ട ഭാഗങ്ങൾ അടുത്ത മാസത്തോടെ ലഭ്യമാകുമെന്നും ഇതോടെ പ്രശ്നം പരിഹരിക്കാനാവുമെന്നാണ് കരുതുന്നതെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി. പ്രശ്നം പരിഹരിക്കാനായി 75000 ഡോളറിനും നും 80000 ഡോളറിനും ഇടയിൽ തുക ചെലവാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു.

This US School Has Its Lights On Since 2021 And It Can't Turn Them Off

MORE IN WORLD
SHOW MORE