സാന്റാക്ലോസ് യാഥാർഥ്യമോ കെട്ടുകഥയോ? ഡിഎൻഎ ടെസ്റ്റിനപേക്ഷിച്ച് 10 വയസുകാരി

Girl-Asks-Police-To-Run-DNA-Test-On-Christmas-Cookie-To-Prove-Existence-Of-Santa-Claus
SHARE

ക്രിസ്മസ് തലേന്ന് കൈ നിറയെ സമ്മാനങ്ങളുമായി എത്തുന്ന സാന്റാക്ലോസ് എല്ലാ കുട്ടികളും കേട്ട് വളരുന്ന കഥകളിലൊന്നാണ്. എന്നാൽ കേട്ട കഥകൾ തൊണ്ടതൊടാതെ വിഴുങ്ങുന്ന കുട്ടികളുടെ കാലം അവസാനിച്ചു എന്നു വേണം ഇനി അനുമാനിക്കാൻ.കേട്ട കഥകളിലെ സാന്റാക്ലോസ് യാഥാർഥ്യമാണോ അതോ വെറും സങ്കൽപമാണോ എന്നു തിരിച്ചറിയാൻ ഡി.എൻ,എ ടെസ്റ്റ് നടത്തണമെന്ന ആവശ്യവുമായി രംഗത്തു വന്നിരിക്കുകയാണ് അമേരിക്കയിലെ കംബർലാൻഡിൾ നിന്നുള്ള  സ്കാർലറ്റ് ദൗമാറ്റോ എന്ന പത്തു വയസുകാരി.

ഡിഎൻഎ ടെസ്റ്റ് നടത്തണം എന്ന അപേക്ഷ സ്വന്തം കൈപടയിൽ എഴുതി ലോക്കല്‍ പൊലീസിന് കൈമാറുകയും ചെയ്തു സ്കാർലറ്റ്. ക്രിസ്മസിന് ബാക്കി വന്ന  ബിസ്ക്കറ്റുകളും ക്യരറ്റുകളും ഡിഎൻഎ ടെസ്റ്റിന്  വിധേയമാക്കണമെന്നും അതു വഴി സാന്റാ ഇവ കഴിച്ചോ എന്ന് അറിയാനാവുമെന്നും സാന്റാ വെറും കെട്ടുകഥയാണോ അതോ യാഥാർഥ്യമാണോ എന്ന് മനസിലാക്കാനാവുമെന്നുമാണ് പെൺകുട്ടി പറയുന്നത്.

ക്രിസ്മസിന് സാന്റയ്ക്കും  സാന്റയുടെ ഹിമവണ്ടി വലിക്കുന്ന കലമാനും  വേണ്ടി കരുതി വെച്ച ബിസ്ക്കറ്റുകളുടെയും ക്യാരറ്റിന്റെയും സാമ്പിളുകൾ ഞാൻ ശേഖരിച്ചിട്ടുണ്ട്. ഈ സാംപിൾ ഡിഎൻഎ പരിശോധന നടത്തി സാന്റാ യഥാർഥമാണോ എന്ന് പരിശോധിക്കാമോ? പൊലീസിനയച്ച അപേക്ഷയിൽ പെൺകുട്ടി ചോദിക്കുന്നു.

താൻ സൂക്ഷിച്ചുവെച്ച തെളിവുകളായ ഭക്ഷണാവശിഷ്ടങ്ങൾ സംസ്ഥാനത്തെ ഹെൽത്ത് ഫൊറൻസിക് സയൻസ് ഡിപ്പാർട്ട്മെന്റിലേക്ക് അയക്കുക കൂടി ചെയ്തു ഈ പത്തു വയസുകാരി. പെൺകുട്ടിയുടെ അപേക്ഷയ്ക്ക് മികച്ച പ്രതികരണമാണ് പൊലീസ് ഉദ്യോഗസ്ഥരിൽ നിന്നും ഉണ്ടായത്.

പെൺകുട്ടിയുടെ അപേക്ഷയുടെയും അയച്ച ഭക്ഷണാവശിഷ്ടങ്ങളുടെയും ചിത്രങ്ങൾ സാമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പൊലീസ് സത്യം തിരിച്ചറിയാനുളള പെൺകുട്ടിയുടെ ജിഞ്ജാസയെയും അന്വേഷണാതാമകതെയും പ്രശംസിച്ചു. പെൺകുട്ടി ആവശ്യപ്പെട്ട പരിശോധന നടന്നു വരികയാണെന്നും പെൺകുട്ടിക്ക് അനുയോജ്യമായ പരിശോധനാ ഫലം അധികം വൈകാതെ നൽകുമെന്നും പൊലീസ് വ്യക്തമാക്കി.

Girl Asks Police To Run DNA Test On Christmas Cookie To Prove Existence Of Santa Claus

MORE IN WORLD
SHOW MORE