ചന്ദ്രനിൽ ഇറങ്ങിയ രണ്ടാമന് 93–ാം വയസ്സിൽ വിവാഹം; പ്രണയ‘ചന്ദ്രൻ’

buzz-wedding
SHARE

ചന്ദ്രനിൽ കാലുകുത്തിയ രണ്ടാമത്തെ മനുഷ്യൻ എന്ന് അറിയപ്പെടുന്ന എഡ്വിന്‍ ബുസ് ആല്‍ഡ്രിന്‍ 93–ാം വയസ്സിൽ വീണ്ടും വിവാഹിതനായി. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് 63കാരിയെ അങ്ക ഫൗറിനെ ജീവിതസഖിയാക്കിയത്. വിവാഹത്തിന്റെ ചിത്രങ്ങൾ അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.

1969ലെ അപ്പോളോ 11 ദൗത്യത്തിലൂടെയാണ് ഇദ്ദേഹം ചന്ദ്രോപരിതലത്തില്‍ കാലുകുത്തിയത്. പ്രായം 93 ആണെങ്കിലും ഞങ്ങൾ ഇപ്പോഴും കൗമാരപ്രായക്കാരെ പോലെയാണെന്ന് അദ്ദേഹം ചിത്രങ്ങൾ പങ്കുവച്ച് കുറിച്ചു. മുൻപ് മൂന്ന് വിവാഹങ്ങൾ കഴിക്കുകയും വിവാഹമോചനം നേടിയ വ്യക്തികൂടിയാണ് ആല്‍ഡ്രിൻ. നീല്‍ ആംസ്‌ട്രോങ് ചന്ദ്രനില്‍ ആദ്യമായി കാലുകുത്തി 19 മിനിറ്റിന് ശേഷമാണ്‌ ആല്‍ഡ്രിന്‍ ചന്ദ്രനിലിറങ്ങിയത്. 

MORE IN WORLD
SHOW MORE