പിരിച്ചുവിടൽ തുടങ്ങി ആമസോൺ; 18,000 പേർക്ക് തൊഴിൽ നഷ്ടമാകും

amazon
SHARE

സാമ്പത്തിക മാന്ദ്യ ഭീഷണികൾക്കിടെ ജീവനക്കാരെ പിരിച്ചുവിട്ട് ചെലവ് ചുരുക്കൽ തുടങ്ങി ഓൺലൈൻ വ്യാപാര ഭീമൻ ആമസോൺ. കോം. ആമസോണിന്റെ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടലിനാണ് തുടക്കമായിരിക്കുന്നത്. 18,000 ജീവനക്കാരുടെ ജോലി നഷ്ടമാകുമെന്ന് കമ്പനി വ്യക്തമാക്കി. 

കഴിഞ്ഞ വര്‍ഷമാണ് ആളുകളെ പിരിച്ച് വിടുന്നതിനെ കുറിച്ച് ഗൗരവമായി ചിന്തിക്കുന്നുവെന്ന് ആമസോൺ വ്യക്തമാക്കിയത്. കമ്പനിയുടെ റീടെയ്​ൽ ഡിവിഷനെയും മാനവ വിഭവശേഷി വകുപ്പിനെയുമാകും ഇത്തവണത്തെ പിരിച്ചുവിടൽ സാരമായി ബാധിക്കുക. ആകെയുള്ള ജീവനക്കാരുടെ ഒരു ശതമാനത്തെ മാത്രമേ ഒഴിവാക്കുന്നുള്ളൂവെന്നാണ് ആമസോണിന്റെ വിശദീകരണം. വെയർഹൗസുകളിലും ഡെലിവറിയിലുമായി ജോലി ചെയ്യുന്നത് ആകെ തൊഴിലാളികളുടെ ആറുശതമാനമാണ്. ലോകമെങ്ങുമായി മൂന്നരലക്ഷം ജീവനക്കാർ ആമസോണിനുണ്ടെന്നാണ് കണക്ക്. 

Amazon.com begins its largest ever lay off

MORE IN WORLD
SHOW MORE