തണുപ്പിനെ അതിജീവിക്കാൻ പല പാളികളുള്ള വേഷവും ആണി ഘടിപ്പിച്ച ഷൂസുകളും

winter in finland
SHARE

മഞ്ഞുമൂടിയ പ്രദേശങ്ങളിലെ കാഴ്ചകള്‍ നമുക്ക് രസകരമാണെങ്കിലും അത് അനുഭവിക്കുന്നവര്‍ക്ക് അത്ര സുഖകരമല്ല. മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന മഞ്ഞുകാലം അതിന്‍റെ പാരമ്യത്തില്‍ അനുഭവിക്കാന്‍ വിധിക്കപ്പെട്ടവരാണ് സ്കാന്‍ഡിനേവിയന്‍ രാജ്യക്കാര്‍.

സൂര്യൻ പലപ്പോഴും പണിമുടക്കി നിൽക്കുന്നതിനാൽ, പോളാർ രാത്രികളിലൂടെയാണ് നോര്‍ഡിക് രാജ്യങ്ങള്‍ കടന്നുപോകുന്നത്. ഫിന്‍ലന്‍ഡിലെ ഹെല്‍സിങ്കിയില്‍  പൊതുവെ ദിവസത്തിന്‍റെ ദൈര്‍ഘ്യം കുറവായിയിരിക്കും. നവംബർ മുതൽ ഫെബ്രുവരി വരെ കഠിനമായ തണുപ്പിനെ അതിജീവിക്കാൻ പല പാളികളുള്ള വേഷവിധാനങ്ങളും തെന്നിവീഴാതിരിക്കാന്‍ പ്രത്യേകം ആണി  ഘടിപ്പിച്ച ഷൂസുകളും ധരിക്കണം. പകല്‍ വെളിച്ചം കുറവായതിനാല്‍  യാത്രക്ക് ജാക്കറ്റുകളിൽ 'റിഫ്ലക്ടറുകൾ അത്യാവശ്യമാണ്. വാഹനം ഓടിക്കുന്നവർക്ക് തിരിച്ചറിയാൻ ഇത് സഹായിക്കും. സൂര്യ പ്രകാശം കുറവായതിനാൽ ദിവസേന വിറ്റാമിൻ ഡി ഗുളിക കഴിക്കണം. 

വാഹനങ്ങൾക്കും പ്രത്യേകം കരുതലുകൾ ആവശ്യമുണ്ട്. രാവിലെ മഞ്ഞ് മൂടിക്കിടക്കുന്ന  വാഹനം പുറത്തെടുക്കുക വലിയ അധ്വാനം വേണ്ട ജോലിയാണ്. ഹീറ്റർ ഓണാക്കി കാര്‍ എൻജിൻ ചൂടാക്കണം. 'റിമോട്ട് ഹീറ്റർ', 'ടൈമർ ഹീറ്റർ' സംവിധാനങ്ങൾ ഇതിനായി ഉപയോഗിക്കും. കാർ ഇറക്കേണ്ട വഴിയിലെയും വീടിന്റെ മുറ്റത്തെയും മഞ്ഞ് മാറ്റുന്നത് സകുടുംബമാണ്. മഞ്ഞുകാലത്ത് സ്ലെഡ്ജിങ്, സ്കീയിങ് മുതലായ വിന്റർ സ്പോർട്സ്കളിൽ പങ്കെടുക്കുന്നതും ഇവിടുത്തുകാരുടെ വിനോദമാണ്.

winter season in finland

MORE IN WORLD
SHOW MORE