മാതാപിതാക്കളെ സന്തോഷിപ്പിക്കാൻ മാത്രം ; വിവാഹ വേദിയിൽ പൊട്ടിക്കരഞ്ഞ് വധു

Bride-representative-image
SHARE

താൽപര്യമില്ലാഞ്ഞിട്ടും മാതാപിതാക്കളുടെ സന്തോഷത്തിനു വേണ്ടി മാത്രം വിവാഹം കഴിക്കാന്‍ നിർഹന്ധിതരാവുന്ന നിരവധി പേരെ നമുക്കിടയിൽ കാണാം.നമ്മുടെ നാട്ടിൽ മാത്രമല്ല ചൈനയിലും സ്ഥിതി വ്യത്യസ്തമല്ല എന്നു തെളിയിക്കുകയാണ് ചൈനയിലെ വിവാഹ വേദിയിൽ നിന്നുള്ള ഒരു വീഡിയോ.

പ്രായമായ മാതാപിതാക്കളെ സന്തോഷിപ്പിക്കാൻ വ‌േണ്ടി മാത്രമാണ് താൻ വിവാഹം കഴിക്കുന്നതെന്നും വിവാഹം കഴിക്കാൻ പോവുന്ന ആളോട് തനിക്ക് പ്രണയമില്ലെന്നും വെളിപ്പെടുത്തി വിവാഹ വേദിയിൽ പൊട്ടിക്കരയുന്ന ചൈനീസ്  വധുവാണ് വിഡിയോയിലുളളത്. തെക്കു പടിഞ്ഞാറൻ ചൈനയിലെ ഗ്വയ്ഷോ പ്രവിശ്യയിൽ നിന്നുള്ള യൻ എന്ന യുവതിയാണ് വിവാഹ വേദിയിൽ  പൊട്ടിക്കരഞ്ഞത്.

വിവാഹ വേദിയിൽ വെളുത്ത വസ്ത്രം ധരിച്ച് ക്യാമറയിലേക്ക് നോക്കാതെ പൊട്ടിക്കരയുകയാണ് യുവതി. മാതാപിതാക്കള്‍ക്ക് തന്റെ മേലുള്ള പ്രതീക്ഷകൾ തെറ്റിക്കാതിരിക്കാനും സംസ്കാരം സംരക്ഷിക്കാനും വേണ്ടി മാത്രമാണ് താൻ വിവാഹം കഴിക്കുന്നതെന്ന് ആവർത്തിച്ച് പറഞ്ഞ് പൊട്ടിക്കരയുന്ന യുവതിയുടെ വിഡിയോ ചൈനയിലെ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്,

'എന്റെ മാതാപിതാക്കൾക്ക് പ്രായമായി. എന്റെ ബന്ധുക്കളെല്ലാം എന്നെ   വിവാഹത്തിന് നിർബന്ധിക്കുന്നു. അയൽവാസികൾ എന്നെക്കുറിച്ച് അപവാദങ്ങൾ പ്രചരിപ്പിക്കുന്നു. കുടുംബത്തിൽ നിന്നുമുള്ള  സമ്മർദം താങ്ങാൻ വയ്യാതെയാണ് താൻ യാതൊരു മുൻ പരിചയവുമില്ലാത്ത ഒരാളെ വിവാഹം കഴിക്കാൻ തയ്യാറായത്. ഞങ്ങൾ തമ്മിൽ ധാരാളം വ്യത്യാസങ്ങളുണ്ട്. എനിക്കായി ഒരു ഭാവിയില്ലെന്ന് എനിക്ക് തോന്നുന്നു'. യുവതി പറയുന്നു.

ചൈനയിൽ ഇതിനോടകം വിഡിയോ വൈറൽ ആണ്. യുവതിയെ  അനുകൂലിച്ചും പ്രതികൂലിച്ചും ആശ്വസിപ്പിച്ചും നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. 

Marrying Only To Satisfy Parents": Chinese Bride Breaks Down At Her Wedding

MORE IN WORLD
SHOW MORE