ചൈനയുടെ ​ഗ്രാമീണ പ്ര​ദേശങ്ങളിൽ കോവിഡ് രൂക്ഷം, ആത്മഹത്യ ചെയ്ത് വൃദ്ധജനങ്ങൾ

china-covid-death-new
SHARE

ചൈനയുടെ വിവിധ ഭാ​ഗങ്ങളിൽ കോവിഡ് ബാധ രൂക്ഷമായി തുടരുകയാണ്. ​ഗ്രാമീണ പ്രദേശങ്ങളിലെ ഡോക്ടർമാർ പറയുന്നത് ഇത്തരമൊരു സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ല എന്നാണ്. സാധാരണ​ഗതിയിൽ ഒരു മാസം നൂറോടടുത്ത് കോ​വിഡ് ബാധകൾ റിപ്പോർട്ട് ചെയ്തിടത് ഡിസംബർ ആദ്യ ദിവസങ്ങളിൽ തന്നെ റിപ്പോർട്ട് ചെയ്യപ്പ‌ട്ടത് അഞ്ഞൂറിലധികം കേസുകളാണ്. ​കോവിഡ് ബാധ രൂക്ഷമായതോടെ വലയുന്നത് ആരോ​ഗ്യ സംവി​ധാനങ്ങൾ തീർത്തും കുറവുള്ള ചൈനയിലെ ​ഗ്രാമങ്ങളാണ്. മരുന്നുകൾ പോലും ലഭിക്കാത്ത സാഹചര്യത്തിൽ പല ക്ലിനിക്കുകളും അടച്ചിടേണ്ടി വന്നതായും ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

പനി കുറയ്ക്കുവാനുള്ള ആന്റിപൈറിറ്റിക്സ് പോലും ​ഗ്രാമങ്ങളിൽ ലഭ്യമല്ലാത്തതിനാൽ ആളുകൾ വെറ്റിനറി ആന്റിപൈറിറ്റിക് മരുന്നുകളോ അനൽജിൻ പോലുള്ള മരുന്നുകളോ കഴിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇത് ​ഗുരുതരമായ പാർശ്വഫലങ്ങളിലേക്കാണ് നയിക്കുന്നത്. കരൾ, വൃക്ക തുടങ്ങിയവയെ ഇവ ​ഗുരുതരമായി ബാധിക്കുകയും ഇത് മരണത്തിലേക്കും നയിക്കുകയും ചെയ്യുന്നു. വൃദ്ധരായ ​ഗ്രാമീണ ജനങ്ങൾ ആത്മഹത്യ ചെയ്യുന്നതായും റിപ്പോർട്ടുകളുണ്ട്. കോവിഡ് ബാധമൂലമുള്ള ഉത്കണ്ഠമൂലമാണ് ഇതെന്നാണ് കരുതപ്പെടുന്നത്. 

ദിവസേനയുള്ള കോവിഡ് കേസുകളുടെയും മരണങ്ങളുടെയും കണക്കുകൾ പ്രസിദ്ധീകരിക്കുന്നതാക‌ട്ടെ ചൈന നിർത്തിയിരിക്കുകയാണ്. ചൈനയുടെ സീറോ-കോവിഡ് നയത്തിൽ പെട്ടെന്ന് ഇളവ് വരുത്തിയതിന്റെ പ്രതികൂലഫലങ്ങളാണ് ചൈന നേരിടുന്നത് എന്നാണ് വി​ദ​​ഗ്ദർ പറയുന്നത്. ഇതോ‌ടെ ആരോ​ഗ്യ സംവിധാനങ്ങൾ കുറവായ ​ഗ്രാമങ്ങളിൽ കോവിഡ് ബാധ കുതിച്ചുയരുകയും ഡോക്ടർമാർ തങ്ങളുടെ ജോലി സമയത്തിൽ കൂടുതലായി ജോലി എടുക്കേണ്ടതായി വരികയും ചെയ്യുന്നു എന്നാണ് റിപ്പോർട്ടുകൾ. ടെസ്റ്റ് കിറ്റുകൾ പോലും ലഭ്യമല്ലാത്തതിനാൽ രോ​ഗ ലക്ഷണങ്ങളുമായി വരുന്നവർ പോസിറ്റീവാണോ നെ​ഗറ്റീവാണോ എന്നുപോലും തിരിച്ചറിയാൻ സാധിക്കാൻ കഴിയുന്നില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. പല ​ഗ്രാമീണ ക്ലിനിക്കുകളിലും ​ഗുരുതരമായ രോ​ഗബാധയുമായി എത്തുന്നവരെ ന​ഗരങ്ങളിലെ ആശുപത്രികളിലേക്ക് റെഫർ ചെയ്യുകയാണ് ചെയ്യുന്നത്. 

Covid intensifies in rural China

MORE IN WORLD
SHOW MORE