പരിശീലകനെ കഴുത്തിൽ കടിച്ച് കടുവ; ഭയന്ന് കാഴ്ചക്കാർ: വീ‍ഡിയോ

tiger-attacks-circus-trainer-bites-his-neck-during-live-performance-in-italy.jpg.image.845.440
SHARE

ഇറ്റലിയിൽ അഭ്യാസപ്രകടനങ്ങൾ നടത്തുന്നതിനിടെ പരിശീലകനെ കടുവ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. രണ്ട് കടുവകൾക്കൊപ്പം കാണികൾക്ക് മുന്നിൽ അഭ്യാസങ്ങൾ നടത്തുകയായിരുന്നു ഇയാൾ. ഒരു കടുവയ്ക്ക് നിർദേശങ്ങൾ നൽകവേ പെട്ടെന്നാണ് രണ്ടാമത്തെ കടുവ പിന്നിൽ നിന്നു അദ്ദേഹത്തിന്റെ കാലിൽ കടിച്ചു വലിച്ചത് അപ്രതീക്ഷിതമായ ആക്രമണത്തിൽ ഇവാൻ താഴേക്ക് വീഴുകയും നിലവിളിക്കുകയും ചെയ്തു. കാണികളിൽ ഒരാളാണ് ദൃശ്യം പകർത്തിയതും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതും. 31കാരനായ ഇവാൻ ഒർഫൈ എന്ന പരിശീലകനാണ് ആക്രമണത്തിന് ഇരയായത്.

കടുവ ഇവാന്റെ കഴുത്തിൽ കപിടിമുറുക്കയതോടെ കാണികളും മറ്റു ജീവനക്കാരും പരിഭ്രാന്തരായി നിലവിളിച്ച് നാലുപാടും ഓടുകയായിരുന്നു. ഒടുവിൽ ഇവാന്റെ അസിസ്റ്റന്റ് മനസ്സാന്നിധ്യം വീണ്ടെടുത്ത് കടുവയെ അകറ്റിയതോടെയാണ് അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചത്. സമീപത്തുണ്ടായിരുന്ന ഒരു മേശയെടുത്ത് ഇയാൾ കടുവയെ അടിച്ചതോടെയാണ് അത് പിൻമാറിയത്. ഇവാന്റെ കഴുത്തിലും കൈകാലുകളിലും ആഴത്തിലുള്ള മുറിവുകൾ ഉണ്ടായിട്ടുണ്ട്. ഉടൻ തന്നെ അദ്ദേഹത്തെ  ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. 

ഇവാൻ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പലരും കമന്റ് ബോക്സിൽ പ്രതികരിക്കുന്നുണ്ട്യ അതേസമയം മൃഗങ്ങൾ മനുഷ്യരുടെ കളിപ്പാവയല്ലെന്നും അവയെ സ്വതന്ത്രമായി ജീവിക്കാൻ അനുവദിച്ചില്ലെങ്കിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുമെന്ന അഭിപ്രായങ്ങളും ഉയരുന്നുണ്ട്. വിനോദത്തിനായി മൃഗങ്ങളെ സർക്കസിൽ ഉപയോഗിക്കുന്നതിനെതിരെ ധാരാളം പ്രതിഷേധങ്ങളും വിമർശനങ്ങളും ഉയരുന്നതിനിടെയാണ് സംഭവം. 

MORE IN WORLD
SHOW MORE