ഫോബ്സില്‍ താഴെ പോയി മസ്ക്; തൊട്ടുപിന്നാലെ മടങ്ങി വരവ്

elon-musk-tesla
SHARE

ട്വിറ്റര്‍ മേധാവിയും ടെസ്‌‌ല സിഇഒയുമായ ഇലോണ്‍ മസ്കിന് ഫോബ്സ് പട്ടികയിലെ ഒന്നാം സ്ഥാനം താല്‍കാലികമായി നഷ്ടമായി. പിന്നീട് തിരിച്ചെത്തി. ലോകത്തിലെ ഏറ്റവും ധനികനായ മസ്ക് ഏറെ നാളായി പട്ടികയില്‍ ഒന്നാം സ്ഥാനത്തായിരുന്നു. 185 ബില്യണ്‍ ഡോളര്‍ ആസ്ഥിയുള്ള ലൂയിസ് വിറ്റണ്‍ സിഇഒ ബെര്‍ണാഡ് അര്‍നോള്‍ട്ടാണ് മസ്കിനെ മറികടന്നത്.

ട്വിറ്റര്‍ ഏറ്റെടുക്കാനായി മസ്കിന് 44 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കേണ്ടി വന്നിരുന്നു. 200 ബില്യണ്‍ ഡോളര്‍ ആസ്തിയുണ്ടായിരുന്ന മസ്ക് ഇതോടെ 184 ബില്യണ്‍ ഡോളറിലെത്തുകയും പട്ടികയില്‍ രണ്ടാം സ്ഥാനത്താവുകയുമായിരുന്നു. തൊട്ടു പിന്നാലെ 185.4 ബില്യണ്‍ ഡോളര്‍ ആസ്തിയോടെ ഒന്നാം സ്ഥാനത്തേക്ക് തന്നെ തിരിച്ചെത്താന്‍ മസ്കിന് പറ്റി.

നിലവില്‍ 184 ബില്യണ്‍ ഡോളറുമായി ബെര്‍ണാഡ് ഫോബ്സ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്.135 ബില്യണ്‍ ഡോളറുമായി ഗൗതം അദാനി മൂന്നാം സ്ഥാനത്തും 111 ബില്യണ്‍ ഡോളറുമായി ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് നാലാം സ്ഥാനത്തുമാണ്. മുകേഷ് അംബാനി 93 ബില്യണ്‍ ‍ഡോളറുമായി പട്ടികയില്‍ എട്ടാം സ്ഥാനത്തുണ്ട്.

MORE IN WORLD
SHOW MORE