പ്രവാസി സൗഹൃദത്തിൽ ഒന്നാമത് വലൻസിയ; രണ്ടാമത് ദുബായ്; നോ പറഞ്ഞ് റോം

valencia-30
ചിത്രം: ഗൂഗിൾ
SHARE

പ്രവാസികൾക്ക് ജീവിക്കാനും, തൊഴിലെടുക്കാനും ഏറ്റവും മികച്ച നഗരങ്ങളിൽ ഒന്നാമത് സ്പെയിനിലെ വലൻസിയയെന്ന് റിപ്പോർട്ട്. ദുബായ് ആണ് രണ്ടാം സ്ഥാനത്ത്. ഇന്റർ നേഷൻസ് എക്സ്പാറ്റ് സിറ്റിയുടേതാണ് സർവേ.  ജീവിത നിലവാരം, പൊതുഗതാഗതം, വിനോദോപാധികൾ എന്നിവ കണക്കിലെടുത്താണ് റാങ്കി‌ങ് തീരുമാനിച്ചത്. 

മെക്സികോ സിറ്റിയാണ് മൂന്നാമത്. നഗരം പ്രവാസി സൗഹൃദവും ചിലവുകൾ താങ്ങാനാവുന്നതുമാണെങ്കിലും അരക്ഷിതമെന്നാണ് പ്രവാസികളുടെ അനുഭവം. ലിസ്ബണിനെ പ്രവാസിപ്രിയമാക്കുന്നത് നല്ല കാലാവസ്ഥയും ഉയർന്ന ജീവിത നിലവാരവുമാണ്. മഡ്രിഡ്, ബാങ്കോക്, ബേസൽ, മെൽബൺ, അബുദബി, സിംഗപ്പൂർ എന്നിവയാണ് ആദ്യപത്തിലെ മറ്റ് നഗരങ്ങൾ.

പട്ടികയിൽ ഒട്ടും പ്രവാസി സൗഹൃദമല്ലാത്ത നഗരമായി കണ്ടെത്തിയത് റോം ആണ്. ജീവിത നിലവാരം തുലോം കുറവെന്നാണ് പ്രവാസികൾ പറയുന്നത്. രണ്ടാം സ്ഥാനത്ത് ടോക്കിയോയാണ്. ഉയർന്ന ജീവിത നിലവാരം കാരണം ടോക്കിയോയേക്ക് അടുക്കാനാവില്ലെന്നാണ് സർവേയിൽ പങ്കെടുത്തവർ പറയുന്നത്. വാൻകൂവറാണ് മൂന്നാമത്. വീടുകൾ ലഭിക്കാൻ വളരെ ബുദ്ധിമുട്ടാണെന്നും പ്രദേശവാസികൾ അത്ര സൗഹാർദപരമായല്ല ഇടപെടുന്നതെന്നും സർവേ പറയുന്നു. മിലാൻ, ഹാംബർഗ്, ഹോങ്കോങ്, ഇസ്താംബൂൾ, പാരിസ്, ഫ്രാങ്ക്ഫർട്ട്, ജൊഹന്നാസ്ബർഗ് എന്നിവയാണ് പട്ടികയിലെ മറ്റ് സ്ഥാനക്കാർ. 

Spain's Valencia is the most expat friendly city in the world, Dubai second

MORE IN WORLD
SHOW MORE