സ്വവര്‍ഗ ലൈംഗികതാ നിരോധന നിയമം; നിയമ കാലാവധി നീട്ടി റഷ്യ; അപലപിച്ച് ലോകം

lgbt
SHARE

സ്വവര്‍ഗ ലൈംഗികതയിലടക്കമുള്ള ഖത്തര്‍ നിലപാടുകള്‍ക്കെതിരെ ലോകകപ്പിനെത്തിയ യൂറോപ്യന്‍ ടീമംഗങ്ങള്‍ പ്രതിഷേധിക്കുമ്പോള്‍‌ സ്വവര്‍ഗ ലൈംഗികതാ നിരോധന നിയമം തുടരാന്‍ തീരുമാനിച്ച് റഷ്യ.  എഴുത്തിലോ സിനിമയിലോ സമാനമായ പ്രചാരണം നടത്തിയാല്‍ വന്‍പിഴയാണ് ശിക്ഷ. 

സ്വവര്‍ഗലൈംഗീകത കുറ്റകരമാണ് എന്നതടക്കം ഖത്തറിലെ കടുത്ത വ്യക്തി നിയമങ്ങള്‍ മനുഷ്യാവകാശ ലംഘനമാണ് എന്നാരോപിച്ചായിരുന്നു പ്രതിഷേധം. ലോകകപ്പിന് ഖത്തറിലെത്തിയ ഏഴ് യൂറോപ്യന്‍ രാജ്യങ്ങളാണ് പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്. വണ്‍ ലവ് ആം ബാന്‍ഡ്സ് അണിഞ്ഞു പ്രതിഷേധിക്കാനുള്ള നീക്കം പക്ഷേ ഫിഫ വിലക്കി. തൊട്ടുപിന്നാലെയാണ് സ്വവര്‍ഗ ലൈംഗീകത നിരോധിച്ചുകൊണ്ടുള്ള 2013ലെ നിയമം തുടരാന്‍ റഷ്യന്‍ പാര്‍ലമെന്‍റ് തീരുമാനിച്ചത്.  397 അംഗങ്ങളുടെയും പൂര്‍ണ പിന്തുണയോടെയായിരുന്നു നീക്കം. റഷ്യന്‍ നിയമം  മനുഷ്യാവകാശങ്ങളെ വെല്ലുവിളിക്കുന്നത് എന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍ കുറ്റപ്പെടുത്തി. കടുത്ത വൈരികളായ യുഎസിന്‍റെ എതിര്‍പ്പിനെ പരിഹസിച്ച്  ബ്ലിങ്കനുള്ള ഉള്ള മറുപടി എന്ന ആമുഖത്തോടെയാണ് റഷ്യന്‍ പാര്‍ലമെന്‍റില്‍ ബില്‍ അവതരിക്കപ്പെട്ടത് പോലും. സ്വവര്‍ഗാഭിമുഖ്യമുള്ളവരെ അസാധാരണമായി കാണാത്ത കാലത്ത് റഷ്യന്‍ നയം പിന്തിരിപ്പന്‍ എന്ന് വിമര്‍ശിക്കപ്പെടുകയാണ് ലോകമാകെ. റഷ്യന്‍ ക്ലാസിക്കുകള്‍ പലതും നിരോധിക്കേണ്ടിവരുമെന്നാണ് വിമര്‍ശകരുടെ പരിഹാസം. വ്ലാഡ്മിര്‍ പുടിന്‍റെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മാത്രമാണ് ഒരു ജനതയുടെ ലൈംഗീക സ്വാതന്ത്യം ഹനിക്കുന്ന നീക്കത്തിന് പിന്നിലെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ആരോപണം

MORE IN WORLD
SHOW MORE