‘ഇനി എനിക്ക് വേണ്ട’; തിരിച്ചുകിട്ടിയ ട്വിറ്റർ അക്കൗണ്ട് വേണ്ടെന്ന് ട്രംപ്

musk-trump
SHARE

യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ റദ്ദാക്കിയ അക്കൗണ്ട്, ട്വിറ്ററിന്റെ പുതിയ ഉടമ ഇലോൺ മസ്ക് പുനഃസ്ഥാപിച്ചുനൽകി. എന്നാൽ ഇനി ട്വിറ്ററിലേക്കു മടക്കമില്ലെന്നും സ്വന്തം സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ തുടരാനാണിഷ്ടമെന്നും ട്രംപ് വ്യക്തമാക്കി. 

ട്രംപിനു വേണ്ടി മസ്ക് നടത്തിയ വോട്ടെടുപ്പിൽ ട്വിറ്ററിലുള്ള ഒന്നരക്കോടിപ്പേരാണു പങ്കെടുത്തത്. ട്രംപിനെ തിരികെക്കൊണ്ടുവരുന്നതിനെ അനുകൂലിച്ചു വോട്ടു ചെയ്തത് 51.8% പേർ. 48.2% പേർ ‘വേണ്ട’ എന്നും.

2021 ജനുവരി 6ന് യുഎസ് പാർലമെന്റായ ‘ക്യാപ്പിറ്റൾ’ മന്ദിരത്തിനുള്ളിൽ ട്രംപ് അനുയായികൾ കടന്നു കയറി നടത്തിയ അക്രമങ്ങളെ പിന്തുണച്ചതിന്റെ പേരിലാണു അന്നു പ്രസിഡന്റായിരുന്ന ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് റദ്ദാക്കിയത്. അക്കൗണ്ട് റദ്ദാക്കുമ്പോൾ 8.8 കോടി അനുയായികൾ ട്രംപിനുണ്ടായിരുന്നു. ജോ ബൈഡന് ഇപ്പോ‍ൾ ട്വിറ്ററിൽ 2.75 കോടി അനുയായികളുണ്ട്.

MORE IN WORLD
SHOW MORE