റഷ്യയിൽ സ്കൂളിൽ വെടിവയ്പ്പ്: 13 പേർ കൊല്ലപ്പെട്ടു; അക്രമി സ്വയം വെടിവച്ചു മരിച്ചു

russia-school-gun
SHARE

മധ്യ റഷ്യയിലെ ഇഴെവ്‌സ്കിൽ സ്കൂളിൽ നടന്ന വെടിവയ്പ്പിൽ ഏഴു കുട്ടികൾ ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടു. ഇവരിൽ സ്കൂളിലെ രണ്ടു അധ്യാപകരും രണ്ടു സുരക്ഷാ ഗാർഡുമാരും ഉൾപ്പെടുന്നു. മോസ്കോയിൽനിന്ന് 970 കിലോമീറ്റർ കിഴക്കുള്ള ഉദ്മുർഷ്യ മേഖലയിലെ സ്കൂളിലാണ് വെടിവയ്പ്പുണ്ടായത്. 21 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ 14 പേർ കുട്ടികളാണ്.

കറുത്ത വസ്ത്രം ധരിച്ചെത്തിയ ആളാണ് അക്രമം നടത്തിയത്. ഇയാളുടെ വസ്ത്രത്തിൽ നാത്​സി ചിഹ്നങ്ങളും കണ്ണു മാത്രം പുറത്തുകാട്ടുന്ന തരത്തിൽ മുഖം മറച്ചിട്ടുമുണ്ടായിരുന്നു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. അക്രമി സ്വയം വെടിവച്ചു മരിച്ചു. ഇയാളുടെ മൃതദേഹം പരിശോധിച്ചപ്പോൾ രണ്ടു പിസ്റ്റളും വെടിക്കോപ്പുകളുടെ വലിയ ശേഖരവും കണ്ടെടുത്തു.

MORE IN WORLD
SHOW MORE